fbwpx
കോഴിക്കോട് മെഡിക്കൽ കോളേജില്‍ ഡോക്ടർമാർക്ക് കൂട്ട സ്ഥലംമാറ്റം; മാറ്റിയത് 75 പേരെ
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Jan, 2025 06:44 AM

ആശുപത്രിയിൽ നേരത്തെ തന്നെ അനസ്തേഷ്യ ഡോക്ടർമാരുടെ കുറവ് കാരണം ശസ്ത്രക്രിയകൾ സമയത്തിന് നടത്താനാകാത്ത സാഹചര്യമുണ്ട്

KERALA


കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്ക് കൂട്ട സ്ഥലംമാറ്റം. കേരള ആരോഗ്യ സർവകലാശാല പരിശോധനയ്ക്ക് മുന്നോടിയായി 39 ഡോക്ടർമാരെയാണ് സ്ഥലം മാറ്റിയത്. മതിയായ ജീവനക്കാർ ഇല്ലാത്ത ആശുപത്രിയിൽ അടിയന്തരമായി കൂട്ട സ്ഥലംമാറ്റം നടപ്പാക്കിയതോടെ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്.



സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്ന് വർക്കിങ് അറേഞ്ച്മെന്റിലൂടെ 75 ഡോക്ടർമാരെ വയനാട്, കാസർഗോഡ് എന്നീ ജില്ലകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും 39 ഡോക്ടർമാരെ സ്ഥലം മാറ്റിയത്. ഇതോടെ വൻ പ്രതിസന്ധിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയെ കാത്തിരിക്കുന്നത്. നിലവിൽ സീനിയർ റെസിഡന്റ് ഡോക്ടർമാരുടെ അഭാവവും, മതിയായ ജീവനക്കാരും ഇല്ലാത്ത ആശുപത്രിയിൽ നിന്നും 39 ഡോക്ടർമാരെ കൂടെ സ്ഥലം മാറ്റുമ്പോൾ ആശുപത്രിയിലെ ഒപി വിഭാഗങ്ങളെയും, ശസ്ത്രക്രിയകളെയും ഇത് സാരമായി ബാധിക്കും. ജനറൽ സർജറി, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിൽ നിന്നായി ആറ് ഡോക്ടർമാരെ സ്ഥലം മാറ്റി. കാർഡിയോളജി, സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം എന്നിവിടങ്ങളിൽ നിന്നായി മൂന്ന് വീതം ഡോക്ടർമാരെ സ്ഥലം മാറ്റിയിട്ടുണ്ട്.


Also Read: പത്തനംതിട്ട പീഡനം: 62 പ്രതികള്‍; 26 അറസ്റ്റ്; അന്വേഷണത്തിന് 25 പേരടങ്ങുന്ന പ്രത്യേക സംഘം



ആശുപത്രിയിൽ നേരത്തെ തന്നെ അനസ്തേഷ്യ ഡോക്ടർമാരുടെ കുറവ് കാരണം ശസ്ത്രക്രിയകൾ സമയത്തിന് നടത്താനാകാത്ത സാഹചര്യമുണ്ട്. ഇതിന് പിന്നാലെയാണ് മൂന്ന് അനസ്തേഷ്യ ഡോക്ടർമാരുടെ സ്ഥലംമാറ്റം. ജനുവരി അവസാനവാരം മെഡിക്കൽ പിജി പരീക്ഷ ആരംഭിക്കാനിരിക്കെ ഈ സ്ഥലംമാറ്റം വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കും. വിദഗ്ധ ചികിത്സ ലഭിക്കേണ്ട പതിനായിരക്കണക്കിന് രോഗികളും ദുരിതത്തിലാകും.

KERALA
പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ ഒരു കുട്ടി മരിച്ചു; മൂന്ന് കുട്ടികളുടെ നില അതീവ ഗുരുതരം
Also Read
user
Share This

Popular

KERALA
KERALA
പാലക്കാട്ടെ ആർടിഒ ചെക്ക് പോസ്റ്റുകളിൽ വീണ്ടും വിജിലൻസ് റെയ്ഡ്; പിടികൂടിയത് 1.77 ലക്ഷം രൂപ