fbwpx
Kerala Budget 2025| വയനാടിന് 750 കോടി; KSRTC ക്ക് 178.96 കോടി, ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കും
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Feb, 2025 12:29 PM

രണ്ടാം പിണറായി സര്‍ക്കാരിൻ്റെ അവസാനത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്

KERALA


കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബജറ്റ് ഇന്ന്. രണ്ടാം പിണറായി സര്‍ക്കാരിൻ്റെ അവസാനത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുക. രാവിലെ ഒന്‍പത് മണിക്കാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചും വയനാട് പുനരധിവാസത്തിന് ഊന്നല്‍ നല്‍കിയും ജനക്ഷേമ ബജറ്റ് അവതരിപ്പിക്കാനാകും ധനമന്ത്രിയുടെ ശ്രമം. അമിത പ്രഖ്യാപനങ്ങളിൽ കാര്യമില്ലന്നും , എല്ലാ മേഖലകളേയും പരിഗണിക്കുമെന്നും ധമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം വലിയ ഭാരങ്ങളുണ്ടാകില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.


ധന മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചു


ജീവക്കാരുടെ ക്ഷാമബത്ത കുടിശികയുടെ രണ്ടുഗഡു ഈ വര്‍ഷം

പദ്ധതികള്‍ ചുരുക്കേണ്ട സാഹചര്യം മാറുന്നു

സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ മികച്ച പുരോഗതി

വികസനത്തിന്റെ കാര്യത്തില്‍ കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണ്

ധനഞെരുക്കത്തിന്റെ തീഷ്ണത ഗണ്യമായി കുറഞ്ഞു

സർക്കാർ ജീവനക്കാരുടെ ഡി എ ലോക്കിംഗ് ഒഴിവാക്കി

സർവീസ് പെൻഷൻ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ തന്നെ വിതരണം ചെയ്യും


വയനാട്


മറ്റു സംസ്ഥാനങ്ങളോട് കാണിച്ച നീതി കേന്ദ്രം കേരളത്തോട് കാണിച്ചില്ല

പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും

ആദ്യഘട്ടത്തിൽ 750 കോടി


Also Read: അമിത പ്രഖ്യാപനങ്ങളിൽ കാര്യമില്ല; നാടിൻ്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ : ധനമന്ത്രി


സില്‍വര്‍ ലൈന്‍


അതിവേഗ പാത ആവശ്യമാണെന്ന ഒറ്റവരിയില്‍ സില്‍വര്‍ലൈന്‍ പരാമര്‍ശം


കൂടുതല്‍ വിശദീകരിക്കാതെയും സില്‍വര്‍ ലൈനില്‍ നിന്നു പിന്മാറുന്നില്ല എന്ന് സൂചിപ്പിച്ചും മന്ത്രി

തിരുവനന്തപുരം, കോഴിക്കോട് മെട്രോകള്‍ നടപ്പാക്കും

കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോപൊളിറ്റൻ പ്ലാൻ കമ്മിറ്റികൾ രൂപീകരിക്കും


കേരളത്തിൽ നഗരവത്ക്കരണത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ പദ്ധതി


എല്ലാ തരത്തിലുള്ള പ്രവാസങ്ങളേയും കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നത് തിരുത്തണം


തിരുവനന്തപുരം മെട്രോ റെയിലിൻ്റെ പ്രവർത്തനങ്ങൾ 2025-26 ൽ തന്നെ ആരംഭിക്കും


തിരുവനന്തപുരം മെട്രോ റെയിൽ പ്രാരംഭ പ്രവർത്തനം ഈ വർഷം ആരംഭിക്കും


കേരളത്തിൻറെ ധന ഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന


കപ്പൽ നിർമ്മാണശാല കേന്ദ്രവുമായി ചർച്ച നടത്തും


ഇതിനായി കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു


ജി എസ് ടി നഷ്ടപരിഹാരം നിലച്ചു


ജി എസ് ടി നികുതി വരുമാനം കുതിച്ചുയരുമെന്നായിരുന്നു വാഗ്ദാനം, അതുണ്ടായില്ല


ധന കമ്മീഷൻ ഓരോ വർഷവും വിഹിതം വെട്ടിക്കുറയ്ക്കുന്നു


തനത് നികുതിയേതര വരുമാനം വർധിപ്പിക്കാനായി


റവന്യു കമ്മിയും ധനക്കമ്മിയും കുറയ്ക്കാനായി


തനത് വരുമാനം 50 ശതമാനത്തോളം വർദ്ധിപ്പിക്കാൻ കഴിഞ്ഞു


തനത് വരുമാന വർദ്ധനവ് കാരണമാണ് കേന്ദ്ര അവഗണനയ്ക്കിടയിലും സംസ്ഥാനത്തിന് പ്രവർത്തിക്കാൻ സാധിച്ചത്


തനത് വരുമാനം ഒരു ലക്ഷത്തി മൂവായിരത്തി ഇരുന്നൂറ്റി നാൽപ്പത് കോടിയായി വർധിച്ചു


സാമ്പത്തിക ബുദ്ധിമുട്ടിലും ചെലവ് ചുരുക്കിയില്ല


ചെലവുകൾ വെട്ടി കുറയ്ക്കുകയല്ല 40% വർദ്ധിപ്പിക്കുകയാണ് ചെയ്തത്


ചെലവ് വെട്ടിച്ചുരുക്കാതെ 40 ശതമാനത്തോളം ഈ സർക്കാർ വർധിപ്പിച്ചു


Also Read: മുണ്ടക്കൈ-ചൂരൽമല ദുരന്തം: പുനരധിവാസം സമയ ബന്ധിതമായി പൂർത്തിയാക്കും വയനാടിന് 750 കോടി നീക്കിവെച്ച് ബജറ്റ് 


കെഎസ്ഇബിക്ക് 1088 കോടി

ബാറ്ററി സ്റ്റോറേജ് എനര്‍ജി സിസ്റ്റം 5 കോടി

വാണിജ്യ നഷ്ടം കുറയ്ക്കുന്ന ധ്യുതി പദ്ധതിക്ക് 430 കോടി

പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ പദ്ധതിക്ക് 31.50 കോടി

ആദിവാസി ഗ്രാമങ്ങളുടെ വൈദ്യുതിവത്ക്കരണത്തിന് 5 കോടി

കെഎസ്ആര്‍ടിസിയുടെ അടിസ്ഥാന വികസനത്തിനായി 178.96 രൂപ


തുക അനുവദിച്ചത് അടിസ്ഥാന സൗകര്യ വികസനത്തിനും ഡിപ്പോ വികസനത്തിനും. പുതിയ ഡീസല്‍ ബസ്സുകള്‍ വാങ്ങാന്‍ 107 കോടി


ക്ഷേമ പെന്‍ഷന്‍

അനര്‍ഹരെ ഒഴിവാക്കും

ക്ഷേമപെന്‍ഷന്‍ തെറ്റായി കൈപ്പറ്റുന്നത് അനുവദിക്കാന്‍ കഴിയില്ല

തദ്ദേശ ഓഡിറ്റ് നടത്തി അനർഹരെ പുറത്താക്കും


ലൈഫ് പദ്ധതിക്ക് 1160 കോടി


2025- 26 ൽ ലൈഫ് പദ്ധതിയിലൂടെ ഒരു ലക്ഷം വീടുകൾ പൂർത്തിയാക്കും


കാരുണ്യസുരക്ഷാ പദ്ധതിക്ക് 700 കോടി


പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും വേണ്ടി 3061 കോടി


വികസന ക്ഷേമ വൈജ്ഞാനിക മേഖലകളിൽ മുന്നോട്ട് പോകാൻ സർക്കാറിന് കഴിഞ്ഞു


ആരോഗ്യ മേഖലയ്ക്ക് 10431.76 കോടി


ആരോഗ്യ ടൂറിസം 50 കോടി


ടൂറിസം 


സീ പ്ലെയിൻ ടൂറിസം, ചെറു വിമാനത്താവളങ്ങൾക്കായി 20 കോടി


നേരിട്ട് ഭൂമി വാങ്ങുന്നതിന് കിഫ്ബി വഴി 1000 കോടി


ഭൂമി കണ്ടെത്താനുള്ള തടസ്സം മൂലം ഒരു നിക്ഷേപകനും പിന്തിരിയേണ്ടി വരില്ല

ഒരു നിക്ഷേപകനും കേരളത്തില്‍നിന്ന് പിന്തിരിയില്ലായെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും


വിഴിഞ്ഞം 



വിഴിഞ്ഞം ബൃഹത്തായ കയറ്റുമതി ഇറക്കുമതി കേന്ദ്രമാക്കി മാറ്റുക ലക്ഷ്യം


വിഴിഞ്ഞത്തെ പ്രധാന കയറ്റുമതി- ഇറക്കുമതി തുറമുഖമായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം


വിഴിഞ്ഞം കേന്ദ്രീകരിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് വാണിജ്യ പ്രവർത്തനങ്ങൾക് നേതൃത്വം നൽകാനാണ് സ്ഥാപനം


വിഴിഞ്ഞം തുറമുഖം 2028-ൽ മൂന്നാം ഘട്ടവും പൂർത്തിയാകും


തിരുവനന്തപുരത്ത് പത്ത് ഏക്കർ സ്ഥലത  ഔദ്യോഗിക വ്യാപാര വികസന കേന്ദ്രം സ്ഥാപിക്കും. വിഴിഞ്ഞം കേന്ദ്രീകരിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് വാണിജ്യ പ്രവർത്തനങ്ങൾക് നേതൃത്വം നൽകാനാണ് സ്ഥാപനം. 



കോവളം - നീലേശ്വരം ഉള്‍നാടന്‍ ജലഗതാഗത പദ്ധതിക്കായി 500 കോടി


കിഫ്ബി വഴി വീണ്ടും വന്‍കിട പദ്ധതികള്‍



വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ പദ്ധതിക്ക് 1000 കോടി കിഫ്ബി വഴി

ഔട്ടര്‍ റിങ് റോഡ്, തീരദേശ ഹൈവേ എന്നിവയുമായി ബന്ധപ്പെട്ട വികസന ഇടനാഴികളും കിഫ്ബി വഴി

കഴിഞ്ഞ രണ്ടു ബജറ്റില്‍ കിഫ്ബി വഴി കാര്യമായ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നില്ല.

കിഫ്ബിയിൽ റവന്യൂ ജനറേറ്റിംഗ് പദ്ധതികൾ നടപ്പാക്കും

കിഫ്ബിയെ വരുമാനമുള്ള സ്ഥാപനമായി മാറ്റും, ഇതിനായി പഠനങ്ങൾ നടത്തും


ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍

മാസ്റ്റര്‍ പ്ലാന്‍ ആയി വിഭാവനം ചെയ്യുന്നു

ലാന്‍ഡ് പൂളിങ്ങിലൂടെ ഭൂമി ലഭ്യമാക്കും



കൊല്ലം നഗരത്തിൽ ഐടി പാർക്ക്

2025-26 ആദ്യ ഘട്ടം പൂർത്തിയാക്കും

ഈ സാമ്പത്തിക വർഷം ആദ്യഘട്ടം പൂർത്തീകരിക്കും

97,360 ചതുരശ്ര അടിയിലാണ് നിർമാണം


ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് 


AI യുടെ കടന്നുവരവ് തൊഴിൽ സമയത്തിന് കുറവുണ്ടാക്കും

ഡിജിറ്റൽ സയൻസ് പാർക്കിന് 212 കോടി

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ കേരളത്തെ പ്രധാന കേന്ദ്രമാക്കും

ഇതിനായി തിരുവനന്തപുരത്ത് ജിപിയു ക്ലസ്റ്റര്‍ സ്ഥാപിക്കും

പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി

എ ഐ മേഖലയിൽ നിക്ഷേപകരെ ആകർഷിക്കാൻ ഇത് സഹായിക്കും


ഉപയോഗിക്കപ്പെടാത്ത സ്ഥലങ്ങളിൽ 100 അടിസ്ഥാന വികസന പദ്ധതികൾ

ഇതിനായി 100 കോടി വകയിരുത്തി


ടൂറിസം

ഹോട്ടൽ നിർമാണത്തിന് 50 കോടി വരെ കെ എഫ് സി വഴി നൽകും

മൈസ് ടൂറിസത്തിന്റെ ഭാഗമായി വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം സെന്ററുകളും വികസിപ്പിക്കും

പൊന്മുടി റോപ്പ് വേ സാധ്യത പഠനത്തിന് 50 ലക്ഷം

ട്രെക്കിങ്ങ് പ്രോത്സാഹിപ്പിക്കുന്നതിനായി വനയാത്ര പദ്ധതിക്കായി മൂന്നുകോടി രൂപ

കൊച്ചി മുസരീസ് ബിനാലേയ്ക്ക് 7 കോടി

കെ ഹോം പദ്ധതി നടപ്പിലാക്കും. പ്രാരംഭ ചിലവുകള്‍ക്കായി 5 കോടി രൂപ അനുവദിച്ചു.

ആള്‍താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി വിനോദസഞ്ചാരികള്‍ക്ക് താമസിക്കാന്‍ നല്‍കുന്നതാണ് പദ്ധതി.

ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പൈലറ്റ് പദ്ധതി നടപ്പിലാക്കും.

ഫലം വിലയിരുത്തി സംസ്ഥാന വ്യാപകമായി നടപ്പിലാക്കും


ഉന്നത വിദ്യാഭ്യാസം 


കുസാറ്റിന് 69 കോടി

എം ജി സർവ്വകലാശാലയ്ക്ക് 62 കോടി

7 സെന്റർ ഫോർ എക്സലൻസ് കേന്ദ്രങ്ങൾക്ക് അനുമതി

സർവ്വകലാശാലകളിൽ മികവിന്റെ കേന്ദ്രം ആരംഭിക്കാൻ 25 കോടി

കെയർ ഹോം പദ്ധതികളുടെ പ്രരാംഭ പ്രവർത്തനങ്ങൾക്ക് 5 കോടി

കാർഷിക സർവ്വകലാശാലയ്ക്ക് 43 കോടി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വയറോളജി 50 കോടി

ഗവേഷക വിദ്യാർത്ഥികൾക്കായി സി. എം റിസർച്ചേഴ്സ് സ്കോളർഷിപ്പ്

സി.എം റിസർച്ചെഴ്സ് സ്‌കോളർഷിപ്പ്- 20 കോടി

ഐഎച്ച്ആർഡിക്ക് 32.5 കോടി


ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി ആരംഭിക്കും

ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 5 കോടി


സഹകരണ പദ്ധതി പ്രഖ്യാപിച്ചു

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നഗരങ്ങളില്‍ ഒരു ലക്ഷംവീട് നിര്‍മ്മിക്കാന്‍ കഴിയുന്നതാണ് പദ്ധതി

കുറഞ്ഞത് 20 വീടുകളുള്ള റസിഡന്‍ഷ്യല്‍ ക്ലസ്റ്ററുകള്‍ ആകും നിര്‍മ്മിക്കുക

വിശദമായ പദ്ധതി രൂപീകരിക്കും

പലിശ ഇളവ് നല്‍കുന്നതിനായി 20 കോടി രൂപ അനുവദിച്ചു


വയോജന സൗഹൃദ കേരളം പദ്ധതി

സമഗ്ര പരിപാടിയ്ക്ക് രൂപം നല്‍കും

സൗജന്യ സേവനങ്ങള്‍ നല്‍കും

നടത്തിപ്പിനായി 50 കോടി മാറ്റിവെക്കും



2025 അവസാനത്തോടെ ദേശീയപാത ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും


അടുത്ത ബജറ്റ് സമ്മേളനത്തില്‍ വടക്കന്‍ ജില്ലകളിലെ എംഎല്‍എമാര്‍ക്ക് വീതി കൂടിയ റോഡിലൂടെ വരാം


തീരദേശ വികസനത്തിന് പ്രത്യേക പാക്കേജ്

കടൽത്തീര സംരക്ഷണ പദ്ധതിക്കായി 100 കോടി


സർക്കാർ വാഹനങ്ങൾ വാങ്ങാൻ 100 കോടി


സൈബർ വിംഗ് ശക്തിപ്പെടുത്താൻ 2 കോടി

സ്ത്രീകൾക്കെതിരെ വലിയ സൈബർ അധിക്ഷേപം നടക്കുന്നു


സാമ്പത്തിക തട്ടിപ്പ്

സാമ്പത്തിക സാക്ഷരതാ കോൺക്ലേവിന് 2 കോടി

ഫിനാൻഷ്യൽ കോൺക്ലേവ് സംഘടിപ്പിക്കും


വന്യജീവി പ്രതിരോധം: 50 കോടി അധികമായി പ്രഖ്യാപിച്ചു


വിദ്യാഭ്യാസം 


സ്‌കൂളുകളിലെ മഞ്ചാടി പദ്ധതിക്ക് 2.5 കോടി

ന്യൂനപക്ഷ സ്കോളർഷിപ്: മാർഗദീപം പദ്ധതിക്ക് 20 കോടി


കണ്ണൂരിൽ ഹജ്ജ് ഹൗസ് സ്ഥാപിക്കാൻ അഞ്ചു കോടി

ശബരിമല രാജ്യത്തെ ഏറ്റവും മികച്ച തീർഥാടന കേന്ദ്രമാക്കി മാറ്റും

ഇതിൻ്റെ മാസ്റ്റർ പ്ലാനിനായി 1033.62 കോടി അംഗീകരിച്ചു


തുഞ്ചന്‍ പറമ്പില്‍ എംടി സ്മാരകം

ഇതിനായി അഞ്ച് കോടി രൂപ

വൈക്കം സത്യാഗ്രഹ സ്മാരകത്തിന് അഞ്ച് കോടി

പാരമ്പര്യ വൈദ്യം


പാരമ്പര്യ വൈദ്യ സംരക്ഷണത്തിന് നിയമ നിര്‍മാണം

പരമ്പരാഗത വൈദ്യ കമ്മീഷന്‍ രൂപീകരിക്കും

പരമ്പരാഗത വൈദ്യ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും

പ്രാഥമിക ചെലവുകള്‍ക്കായി 1 കോടി രൂപ


കാര്‍ഷികം


നെല്ല് വികസന പദ്ധതിക്ക് 150 കോടി


പച്ചക്കറി വികസനത്തിന് 78.45 കോടി


വിള ഇന്‍ഷുറന്‍സിന് 33.14 കോടി


കേര പദ്ധതിക്ക് 100 കോടി


കേര പദ്ധതിക്ക് 100 കോടി


മണ്ണ് സംരക്ഷണത്തിന് 77.9 കോടി


ക്ഷീര വികസന മേഖലയ്ക്ക് 120.93 കോടി


ധര്‍മടത്ത് 133 കോടി രൂപയുടെ ഗ്ലോബല്‍ ഡയറി വില്ലേജ്


നെട്ടുകാല്‍ത്തേരിയില്‍ പുതിയ കാലിത്തീറ്റ ഫാം ഇതിനായി 10 കോടി രൂപ അനുവദിച്ചു


മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയ്ക്ക് 17 .14 കോടി


മത്സ്യബന്ധനം


കടലോര മത്സ്യബന്ധന പദ്ധതിക്ക് 41.1 0 കോടി

പുനര്‍ഗേഹം പദ്ധതിക്ക് 20 കോടി അധികമായി വകയിരുത്തി

തീരദേശ പാക്കേജ് അനുവദിക്കും. ഇതിനായി 75 കോടി

മത്സ്യ തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സിനായി 10 കോടി


വനം - വന്യജീവി സംരക്ഷണം

വനം വന്യജീവി സംരക്ഷണ മേഖലക്ക് 305.61 കോടി വകയിരുത്തി. കേന്ദ്ര സഹായമായി 45. 47 കോടി പ്രതിക്ഷിക്കുന്നു


വന്യജീവി സംഘര്‍ഷം ലഘൂകരിക്കല്‍ : വിഹിതം 70 കോടിയായി ഉയര്‍ത്തി

കോട്ടൂര്‍ ആനപുനരധിവാസത്തിന് 2 കോടി


പാമ്പ് വിഷബാധ ജീവഹാനിരഹിത പദ്ധതി നടപ്പാക്കും. അഞ്ചുവർഷംകൊണ്ട് പാമ്പു കടിയേറ്റുള്ള മരണം പൂർണ്ണമായും ഇല്ലാതാക്കാനാണ് പദ്ധതി.


ജലസേചനം


ഇടമലയാര്‍ ജലസേചന പദ്ധതി 30 കോടി

ബാണാസുരസാഗര്‍ പദ്ധതിക്ക് 20 കോടി

തോട്ടപ്പള്ളി സ്പില്‍വേ ശക്തിപ്പെടുത്തുന്നതിന് 5 കോടി

മൂവാറ്റുപുഴ ജലസേചന പദ്ധതിക്ക് 10 കോടി

വന്‍കിട ജലസേചന പദ്ധതി - 239.32 കോടി

ചെറുകിട ജലസേചന പദ്ധതി- 190.96 കോടി

കല്ലട ഇറിഗേഷന്‍ - 10 കോടി

വെള്ളപ്പൊക്ക നിയന്ത്രണത്തിന് 178.07 കോടി

കുട്ടനാട് വികസനം 100 കോടി

കാരാപ്പുഴ ജലസേചന പദ്ധതി -27 കോടി

കാവേരി പദ്ധതി - 77.22 കോടി


സാമൂഹ്യനീതി


കുടുംബശ്രീക്ക് 270 കോടി

കിലയ്ക്ക് 29.32 കോടി

ശുചിത്വ കേരളത്തിന് 30 കോടി

റെബ്‌കോ നവീകരണത്തിന് 10 കോടി

എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിക്ക് 10 കോടി



കേരള ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന് 127.5 കോടി

കെഎസ്‌ഐഡിസി വ്യവസായ പാര്‍ക്കുകള്‍ക്ക് 11.5 കോടി

വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍ക്ക് 10.68 കോടി

ആഗോള നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്താന്‍ പദ്ധതി - 22 കോടി


കയർ-കശുവണ്ടി മേഖല 


ഹാന്‍ടെക്‌സിന് 20 കോടി രൂപയുടെ പ്രത്യേക പദ്ധതി

കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് 3 കോടി

ചകിരിച്ചോര്‍ വികസന പദ്ധതിക്ക് 5 കോടി

കയര്‍ മേഖല 107.64 കോടി

കശുവണ്ടി മേഖല പുനരുദ്ധാരണ പദ്ധതിക്കായി 30 കോടി

ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിക്ക് 6.5 കോടി

ലൈഫ് സയന്‍സ് പാര്‍ക്കിന് 16 കോടി

വ്യവസായ മേഖലയ്ക്ക് 1831.36 കോടി

ആഗോള നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉയര്‍ത്താനുള്ള പദ്ധതിക്ക് 22 കോടി
ഖാദി മേഖലയ്ക്ക് 15.7 കോടി

സുസ്ഥിര വികസന പ്രോത്സാഹന പദ്ധതിക്ക് 15 കോടി


ഗതാഗത മേഖലയുടെ വികസനത്തിന് 2065.01 കോടി. മുന്‍ വര്‍ഷത്തേക്കാള്‍ 88. 97 കോടി അധികം

റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1157.43 കോടി. റോഡുഗതാഗതത്തിന് 191 കോടി


ഗതാഗതവും വാര്‍ത്താ വിനിമയവും

ഗതാഗത മേഖലക്ക് 2065.01 കോടി

വയനാട് തുരങ്ക പാത 2134 കോടി. കാർഷിക,വ്യവസായ, ടൂറിസം രംഗത്ത് കുതിച്ചു ചാട്ടം ഉണ്ടാക്കുന്ന പദ്ധതിയെന്ന് ധനമന്ത്രി.

കണ്ണൂർ വിമാനത്താവള വികസനത്തിന് 75.51 കോടി

കൊച്ചി മെട്രോക്ക് 289 കോടി

കൊച്ചി മെട്രോ ഫേസ് 2 പദ്ധതി തയ്യാറാക്കും

ഹൈദരാബാദിൽ കേരള ഹൗസ് - 5 കോടി

മന്ത്രി മന്ദിരങ്ങൾക്ക് 35 കോടി


കലാ-സാംസ്‌കാരിക മേഖലയ്ക്ക് 197.49 കോടി രൂപ

കേരള ചലച്ചിത്ര അക്കാദമിക്ക് 14 കോടി

സിനിമ തിയേറ്ററുകളില്‍ ഇ-ടിക്കറ്റിങ് സംവിധാനം നടപ്പാക്കാന്‍ രണ്ടുകോടി രൂപ


കായിക മേഖലക്ക് 145.39 കോടി

കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 18.8 കോടി

സ്‌പോര്‍ട്‌സ് ഉപകരണ വ്യവസായത്തിന് 5 കോടി

കായിക-യുവജനകാര്യ വികസനത്തിനായി 145.39 കോടി

കേരളാ സര്‍വകലാശാലയില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കാൻ 5 കോടി

ഗ്രാമീണ കളിസ്ഥലങ്ങള്‍ നിര്‍മിക്കാനായി 18 കോടി


ആരോഗ്യ മേഖല

പകര്‍ച്ചവ്യാധി നിയന്ത്രണം 12 കോടി

108 ആംബുലന്‍സിന് - 80 കോടി

ആലപ്പുഴ, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ആധുനിക കാത്തലാബ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാത്ത് ലാബിന് 10 കോടി

ഇ ഹെല്‍ത്തിന് 27.60 കോടി

ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് ആകെ 532.84 രൂപ വകയിരുത്തി.

കാന്‍സര്‍ ചികിത്സയ്ക്കായി സാമ്പത്തിക സഹായം

പ്രാരംഭ രോഗനിര്‍ണയത്തിനും പരിചരണത്തിനും പ്രത്യേക ഊന്നല്‍

കാന്‍സര്‍ ചികിത്സാ രംഗത്തിന് 152.5 കോടി.

ആര്‍. സി. സി യ്ക്ക് 75 കോടി, മലബാര്‍ കാന്‍സര്‍ സെന്റര്‍-35 കോടി, കൊച്ചി-18 കോടി

ജില്ലാ, താലൂക്ക് ആശുപത്രികൾ വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 24.5 കോടി


സംസ്ഥാന മാധ്യമ അവാര്‍ഡ് തുക ഇരട്ടിയാക്കും

സ്വദേശാഭിമാനി കേസരി പുരസ്‌കാര തുക ഒന്നര ലക്ഷമാക്കി


പട്ടികജാതി വികസനം


പട്ടികജാതി വികസനത്തിന് 3236.85 കോടി

ഭൂരഹിതരായ അയ്യായിരം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണത്തിന് 150 കോടി

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിക്ക് 55 കോടി

പട്ടികവർഗ വികസനം 1020.44 കോടി


മുന്നോക്ക സമുദായ ക്ഷേമത്തിന് 38 കോടി

ട്രാൻസ്ജെൻഡർ മഴവില്ല് പദ്ധതിക്ക് 5.5 കോടി

ക്ഷേമ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കും. പെന്‍ഷന്‍ വര്‍ധന ഇല്ല. 1,600 രൂപയായി തുടരും.


ജുഡീഷ്യറി, പൊലീസ്, ജയിൽ വകുപ്പ് 

പോലീസ് ആധുനികവൽക്കരണത്തിന് 104 കോടി

വിജിലൻസ് ആധുനികവൽക്കരണത്തിന് 5 കോടി


കോടതി ഫീസുകൾ പരിഷ്കരിക്കും 

കോടതി കൂട്ടും.  150 കോടി അധിക വരുമാനം പ്രതീക്ഷിക്കുന്നു. കോടതി ഫീസ് പരിഷ്കരണ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് വര്‍ധന. 


15 വർഷത്തിനു മുകളിൽ പഴക്കമുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വർധിപ്പിക്കും


ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയില്‍ മാറ്റം. സ്വകാര്യ മുച്ചക്ര വാഹനങ്ങൾക്കും, കാറിനും മോട്ടോർ സൈക്കിളുകൾക്കുമാണ് വർധന.

55 കോടിയുടെ നികുതി വരുമാനം ലഭിക്കും.


ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കും.

വില അനുസരിച്ചു നികുതിയില്‍ മാറ്റം.

പുഷ്ബാക്ക് സീറ്റുകളുള്ള കോൺട്രാക്ട് ക്യാരേജ് ബസുകളുടെ ത്രൈമാസ നികുതി കുറയ്ക്കും


ഭൂനികുതി കൂട്ടി 

സ്ലാബുകൾ 50 % വർധിപ്പിച്ചു, 100 കോടിയുടെ അധിക വരുമാന വർധന പ്രതീക്ഷിക്കുന്നു.


KERALA
പകുതി വില തട്ടിപ്പ്: "പൊതുപ്രവർത്തകർ വാങ്ങിയത് തെറ്റല്ല", സംഭാവനയായി പോയ പണത്തിൻ്റെ വഴി തേടേണ്ടെന്ന് ക്രൈംബ്രാഞ്ചിന് നിർദേശം
Also Read
user
Share This

Popular

KERALA
WORLD
തൊഴില്‍സ്ഥലത്ത് മാനസിക പീഡനം നേരിട്ടു; കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി എഴുതിയ കത്ത് പുറത്ത്