സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അമിതാധികാരത്തിലൂടെ കാവിവല്‍ക്കരണം നടപ്പിലാക്കാനാണ് വിസി നിയമനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി
യുജിസി കരട് വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. ആസൂത്രിതമായി സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം ഇല്ലാതാക്കുന്ന നടപടിയാണെന്നും സര്‍വകലാശാലകള്‍ക്ക് മേല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലാതാക്കുന്ന ഈ കരട് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കരട് വിജ്ഞാപനത്തിനെതിരെ ഫെബ്രുവരി 20ന് സംസ്ഥാന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും അത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും ആര്‍. ബിന്ദു പറഞ്ഞു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയും പങ്കെടുപ്പിക്കും.
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അമിതാധികാരത്തിലൂടെ കാവിവല്‍ക്കരണം നടപ്പിലാക്കാനാണ് വിസി നിയമനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യുജിസി കരട് റെഗുലേഷന്‍ ആക്ടില്‍ കേരളത്തിന്റെ ആശങ്ക പ്രകടിപ്പിച്ച് ആര്‍. ബന്ദു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചിരുന്നു.