fbwpx
താമരശേരിയില്‍ നിന്നും കാണാതായ 13 കാരി ബെംഗളൂരുവിലെന്ന് സൂചന; ബന്ധുവായ യുവാവിനൊപ്പം ഉണ്ടെന്ന് വിവരം ലഭിച്ചതായി പൊലീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Mar, 2025 08:37 AM

ബെംഗളൂരുവിൽ ഉണ്ടെന്ന് വിവരം കർണാടക പൊലീസ് അറിയിച്ചതിനെ തുടർന്ന് താമരശേരി പൊലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു

KERALA


കോഴിക്കോട് താമരശേരിയിൽ നിന്നും കാണാതായ പതിമൂന്ന് കാരിയെ ബെംഗളൂരുവിലുണ്ടെന്ന് സൂചന. പെൺകുട്ടി യുവാവിനൊപ്പം ബെംഗളൂരുവിൽ ഉണ്ടെന്ന് വിവരം കർണാടക പൊലീസ് അറിയിച്ചതിനെ തുടർന്ന് താമരശേരി പൊലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് പതിമൂന്നുകാരിയെ കാണാതായ വിവരം പുറത്തുവന്നത്.


ALSO READതാമരശേരിയിൽ 13കാരിയെ കാണാതായ സംഭവം: പെൺകുട്ടിയും യുവാവും തൃശൂരിലെന്ന് സൂചന, ലോഡ്ജിൽ മുറി അന്വേഷിച്ച് എത്തിയതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചു



പെരുമ്പള്ളിയിൽ നിന്നും പുതുപ്പാടി ഹൈസ്കൂളിലേക്ക് പരീക്ഷയ്ക്ക് എന്ന് പറഞ്ഞ് പുറപ്പെട്ട എട്ടാം ക്ലാസുകാരിയെ കാണ്മാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം പുരോഗമിക്കെ കഴിഞ്ഞ പതിനാലാം തിയ്യതി തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻ്റിനു സമീപത്തെ ലോഡ്ജിൽ മുറിയെടുക്കാനായി കുട്ടി ബന്ധുവായ മുഹമ്മദ് അജ്നാസിന് ഒപ്പം
എത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ കുട്ടിയുടെ കൈയ്യിൽ മതിയായ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ റൂം നൽകാൻ ലോഡ്ജ് ഉടമ തയ്യാറായില്ല.പിന്നിട് ഇവരെ കുറിച്ച് വിവരം ലഭ്യമായിരുന്നില്ല.ഇതിനിടെയാണ് ഇന്നു പുലർച്ചെയോടെ ബെംഗളൂരുവിൽ കണ്ടെത്തിയതായ വിവരം പൊലീസിന് ലഭിച്ചത്.

KERALA
'വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല, പണവും പോയി വണ്ടിയുമില്ല'; പാതിവില തട്ടിപ്പില്‍ എ.എന്‍. രാധാകൃഷ്ണനെതിരെ പൊലീസില്‍ പരാതി
Also Read
user
Share This

Popular

NATIONAL
KERALA
ഭൂമി തട്ടിപ്പ് കേസ്: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ഇഡി സമൻസ്