വേദിയിൽ കുട്ടികൾ തകർത്ത് ആടുകയും പാടുകയും അഭിനയിക്കുകയും ചെയ്യുമ്പോൾ ചിലർ തങ്ങളുടെ മൊബൈൽ ക്യാമറയിലൂടെയാണ് ഈ പ്രകടനങ്ങളൊക്കെ കണ്ടതും, ആസ്വദിച്ചതും.
ലോകം മുഴുവൻ മൊബൈൽ സ്ക്രീനിലേക്ക് ചുരുങ്ങുന്നു എന്നത് ഒരു ഗൂഢാലോചന സിദ്ധാന്തമായി കാണേണ്ട കാര്യമില്ല. അതിന്റെ ചില പ്രതിഫലനങ്ങൾ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സദസിലും കാണാൻ സാധിച്ചു. വേദിയിൽ കുട്ടികൾ തകർത്ത് ആടുകയും പാടുകയും അഭിനയിക്കുകയും ചെയ്യുമ്പോൾ ചിലർ തങ്ങളുടെ മൊബൈൽ ക്യാമറയിലൂടെയാണ് ഈ പ്രകടനങ്ങളൊക്കെ കണ്ടതും, ആസ്വദിച്ചതും. മറ്റ് ചിലർ റീലും ടിക് ടോകും എടുക്കുന്ന തിരക്കിലായിരുന്നു. വേറൊരു കൂട്ടർ വേദിയെ മൈന്‍ഡ് ചെയ്യാതെ സമൂഹമാധ്യമ പേജുകളില്‍ എന്തിനോ വേണ്ടി മുങ്ങിത്തപ്പി.