fbwpx
മമ്മൂട്ടിക്ക് പിന്നാലെ മോഹൻലാലും മഞ്ജു വാര്യരും; ഗ്ലോബൽ സമ്മിറ്റിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് താരങ്ങൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Feb, 2025 11:57 PM

ഇന്ന് എൻ്റെ കേരളം വ്യവസായ സൗഹൃദത്തിൽ ഒന്നാമതായതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് താരങ്ങൾ പറഞ്ഞു

KERALA


കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് നിക്ഷേപപകരെ ക്ഷണിച്ച് മലയാളത്തിൻ്റെ പ്രിയ താരങ്ങളായ മോഹൻലാലും, മഞ്ജു വാര്യരും.


"ഞാൻ സ്വപ്നം കാണാറുള്ള ഒരു കേരളം, നിറയെ വ്യവസായങ്ങളും അതിൽ ജോലി ചെയ്യുന്ന യുവതയുമൊക്കെയുള്ള ഒരു കേരളമാണ്. ഇന്ന് എൻ്റെ കേരളം വ്യവസായ സൗഹൃദത്തിൽ ഒന്നാമതായതിൽ ഞാൻ അഭിമാനിക്കുന്നു. നമുക്കൊന്നിച്ച് നമ്മുടെ കേരളത്തിലേക്ക് കൂടുതൽ വ്യവസായങ്ങൾ കൊണ്ടുവരാൻ ശ്രമിക്കാം. ഫെബ്രുവരി 21,22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു", എന്നായിരുന്നു മോഹൻലാലിൻ്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സോഷ്യൽ മീഡിയ  പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. 



ALSO READവ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായതിൽ അഭിമാനം; ഗ്ലോബല്‍ സമ്മിറ്റിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് മമ്മൂട്ടി



"സ്ത്രീകൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സുരക്ഷിതമായ നഗരങ്ങൾ എൻ്റെ കേരളത്തിലാണെന്നതിൽ എനിക്ക് അഭിമാനമുണ്ട്. കേരളം ഇപ്പോൾ വ്യവസായ സൗഹൃദത്തിൽ ഒന്നാമതാണ്. വിദ്യാസമ്പന്നരായ മലയാളി യുവതീയുവാക്കൾക്ക് ഇവിടെ തന്നെ ജോലി ലഭിക്കണം. കൂടുതൽ കൂടുതൽ വ്യവസായം വരണം. ഫെബ്രുവരി 21,22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന നിക്ഷേപസംഗമത്തിലേക്ക് വ്യവസായികളെ ഞാനും സ്വാഗതം ചെയ്യുന്നു. എൻ്റെ കേരളം ഇനിയും വളരട്ടെ",  എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. 



കഴിഞ്ഞ ദിവസം മമ്മൂട്ടിയും ഇൻവെസ്റ്റ് കേരളയ്ക്ക് ആശംസ അറിയിക്കുകയും, കേരളത്തിലേക്ക് നിക്ഷേപകരെ സ്വാഗതെ ചെയ്യുകയും ചെയ്തിരുന്നു. ആധുനിക വ്യവസായത്തിന് ആവശ്യമായ മാനവ വിഭവ ശേഷിയാണ് കേരളത്തിൻ്റെ കരുത്തെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. "ശുദ്ധ വായുവിനാലും, ശുദ്ധജലത്താലും, പ്രകൃതിരമണീയതയിലും,മാനവവിഭവ ശേഷിയിലും സമ്പന്നമായ കേരളത്തിലേക്ക് നിക്ഷേപകരെ ഞാനും സ്വാഗതം ചെയ്യുന്നു" എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.



Also Read
user
Share This

Popular

KERALA
MALAYALAM MOVIE
"ആഗോള സംഗമത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് സ്വീകരിച്ചത് പ്രായോഗിക നിലപാട്, എൽഡിഎഫ് അത് സ്വാഗതം ചെയ്യുന്നു": ടി.പി. രാമകൃഷ്ണൻ