fbwpx
കൊച്ചിയില്‍ ആദ്യ ഷോ, ആരാധകർക്ക് ആവേശമാകാന്‍ മോഹന്‍ലാല്‍ എത്തും
logo

ന്യൂസ് ഡെസ്ക്

Posted : 21 Mar, 2025 03:29 PM

റിലീസ് ദിനത്തിന് ഇനി വെറും ആറ് ദിവസം മാത്രമാണ് ബാക്കിയുള്ളത്

MALAYALAM MOVIE



മാര്‍ച്ച് 27നാണ് ഇന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന എമ്പുരാന്‍ തിയേറ്ററിലെത്തുന്നത്. മാര്‍ച്ച് 21 രാവിലെ 9 മണി മുതല്‍ ചിത്രത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. നിമിഷ നേരം കൊണ്ടാണ് ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞത്. റിലീസ് ദിനത്തിന് ഇനി വെറും ആറ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഈ അവസരത്തില്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മോഹന്‍ലാല്‍ ആരാധകര്‍കരോടായി ഒരു കാര്യം അറിയിച്ചിരിക്കുകയാണ്. കൊച്ചിയിലുള്ള ആരാധകര്‍ക്ക് മോഹന്‍ലാലിനൊപ്പം സിനിമ കാണാന്‍ സാധിക്കും. താന്‍ എമ്പുരാന്റെ ആദ്യ ഷോ കൊച്ചിയില്‍ വെച്ച് ആരാധകര്‍ക്കൊപ്പം കാണുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. മുംബൈയില്‍ എമ്പുരാന്റെ ഐമാക്സ് ട്രെയ്ലര്‍ ലോഞ്ച് ഇവന്റില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

"എമ്പുരാന്‍ കേവലം ഒരു സിനിമയല്ല. ഞങ്ങളുടെ ചോരയും വിയര്‍പ്പുമാണ്. എമ്പുരാനെ കുറിച്ച് കൂടുതല്‍ എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. ചിത്രം നിങ്ങളോട് സംസാരിക്കും. എമ്പുരാന്‍ ആദ്യ ഷോ കൊച്ചിയില്‍ ആരാധകര്‍ക്കൊപ്പം കാണും. എമ്പുരാന്‍ എന്ന വലിയ സ്വപ്നം യാഥാര്‍ഥ്യമാക്കിയത് പൃഥ്വിരാജാണ്. അതിന് അദ്ദേഹത്തോട് നന്ദി പറയുന്നു", മോഹന്‍ലാല്‍ പറഞ്ഞു.


ALSO READ: 'തമിഴില്‍ നിര്‍മിച്ച ഹോളിവുഡ് ലെവല്‍ ചിത്രം'; വീര ധീര സൂരനെക്കുറിച്ച് നടന്‍ എസ് ജെ സൂര്യ



'കേരളം ഒരു ചെറിയ ഇന്‍ഡസ്ട്രി ആയിരുന്നു. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത് ഞാന്‍ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ സിനിമ സ്‌കോപ്, 70 എംഎം, ത്രീഡി, ഇപ്പോള്‍ മലയാളത്തിലെ ആദ്യ ഐമാക്സും, എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.

Also Read
user
Share This

Popular

NATIONAL
IPL 2025
മധുര ഇനി ചെങ്കടലാകും; CPIM 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയേറും, പ്രധാന അജണ്ട ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ്, സമ്മേളനത്തിന് മുൻപേ സംഘടനാ റിപ്പോർട്ട് ചോർന്നു