വളരെ ക്രിയേറ്റീവായ രീതിയിലാണ് യൂട്യൂബര്‍ വീഡിയോ ചെയ്തിരിക്കുന്നത്. കണ്ടിട്ട് ചിരി നിര്‍ത്താന്‍ സാധിക്കുന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എംപുരാന്‍ റിലീസിനായി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍. സ്റ്റീഫന്‍ നെടുമ്പള്ളിയുടെയും പികെആറിന്റെയുമെല്ലാം കഥ പറഞ്ഞ ചിത്രത്തില്‍ കേരള രാഷ്ട്രീയവും പ്രമേയമായിരുന്നു. എന്നാല്‍ ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ രംഗങ്ങള്‍ ഉപയോഗിച്ച് രസകരമായൊരു വീഡിയോ നിര്‍മിച്ചിരിക്കുകയാണ് ഒരു യൂട്യൂബര്‍. വളരെ ക്രിയേറ്റീവായ രീതിയിലാണ് യൂട്യൂബര്‍ വീഡിയോ ചെയ്തിരിക്കുന്നത്. കണ്ടിട്ട് ചിരി നിര്‍ത്താന്‍ സാധിക്കുന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍.
മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. അവസാനമായി വന്നത് സയിദ് മസൂദ് എന്ന പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആയിരുന്നു. മുരളി ഗോപി എഴുതുന്ന ഏതൊരു കഥാപാത്രത്തെ പോലെയും പൃഥ്വിരാജിന്റെ സയിദ് മസൂദിനും ഒരു കഥയുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. 'ഈ ഫ്രാഞ്ചൈസിലെ ആദ്യ ഭാഗമായ ലൂസിഫര്‍ എന്ന സിനിമയില്‍ ലോകത്തിലെ ഗോള്‍ഡ് ആന്‍ഡ് ഡൈമണ്ട് കണ്ട്രോള്‍ ചെയ്യുന്ന ഒരു ഇന്‍ഫേമസ് നെക്‌സസ് ആയ ഖുറേഷി അബ്‌റാം എന്ന നെക്‌സസിന്റെ ഹിറ്റ് ഗ്രൂപ്പ് അല്ലെങ്കില്‍ അവരുടെ ഹിറ്റ് ഫോഴ്‌സിന് നേതൃത്വം നല്‍കുന്ന ഒരു മേഴ്‌സണറി കമാന്‍ഡര്‍ ആയിട്ടാണ് നിങ്ങള്‍ സെയിദ് മസൂദിനെ പരിചയപ്പെട്ടത്. അങ്ങനെ മാത്രമെ നിങ്ങള്‍ സെയിദ് മസൂദിനെ ആ സിനിമയില്‍ പരിചയപ്പെട്ടിട്ടുള്ളൂ. എന്നാല്‍ ഈ ഫ്രാഞ്ചൈസിലെ എല്ലാ കഥാപാത്രങ്ങളെ പോലെയും മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളെ പോലെയും സയിദിനുമുണ്ട് അയാളുടെ ഒരു ഭൂതകാലം. അയാളുടെ ഒരു കഥ. അയാളുടേതായിരുന്ന ഒരു ലോകം. ആ കഥയെന്തായിരുന്നെന്നും ആ ലോകമെന്തായിരുന്നെന്നും ആ പാസ്റ്റ് എന്തായിരുന്നെന്നും ആ ലോകത്തേക്ക് എങ്ങനെയാണ് ഖുറേഷി അബ്‌റാം കടന്ന് വന്നതെന്നും നിങ്ങള്‍ വളരെ ബ്രീഫായ ഈ രണ്ടാം ഭാഗമായ എംപുരാന്‍ എന്ന സിനിമയില്‍ നിന്ന് മനസിലാക്കും', സയിദ് മസൂദിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.
എമ്പുരാന്‍ ലൂസിഫറിന്റെ സീക്വലും പ്രീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായത് എങ്ങനെയെന്നും അയാളുടെ ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.