പണം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ മുന്നറിയിപ്പ് നൽകി. ഇതാദ്യമായല്ല ഇളയരാജ ഇത്തരത്തിൽ പ്രതികരിക്കുന്നത്. ഇതിന് മുന്‍പും തന്‍റെ ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി പല സിനിമാ നിർമാതാക്കൾക്കും ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്.
തമിഴ് സനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന് റിലീസ് ആയ ചിത്രമാണ് അജിത് കുമാർ നായകനായ ഗുഡ് ബാഡ് അഗ്ലി. സമ്മിശ്ര പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രം ബോക്സോഫീസ് കളക്ഷനിൽ ഒട്ടും പിന്നിലല്ല. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനകം തന്നെ ചിത്രം 100 കോടി പിന്നിട്ടു കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിനെതിരെ സംഗീത സംവിധായകൻ ഇളയരാജ തന്നെ രംഗത്തുവന്നിരിക്കുന്നതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
ഗുഡ് ബാഡ് അഗ്ലിയുടെ നിർമ്മാതാക്കൾക്ക് സംഗീതജ്ഞൻ ഇളയരാജ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ഇപ്പോൾ. അനുമതി ഇല്ലാതെ തന്റെ മൂന്ന് ഗാനങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചു എന്നാണ് പരാതി. ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും, നഷ്ടപരിഹാരമായി 5 കോടി നൽകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
പണം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ മുന്നറിയിപ്പ് നൽകി. ഇതാദ്യമായല്ല ഇളയരാജ ഇത്തരത്തിൽ പ്രതികരിക്കുന്നത്. ഇതിന് മുന്‍പും തന്‍റെ ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി പല സിനിമാ നിർമാതാക്കൾക്കും ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്.
അജിത് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി ഏപ്രില്‍ 10 ന് ആയിരുന്നു റിലീസ്. തൃഷയാണ് ചിത്രത്തിലെ നായിക. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്‌സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് ശേഷം ആദിക് രവിചന്ദ്രര്‍ ഒരുക്കിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.