2023-2024 കാലയളവിൽ മുൻ സിഇഒ രഞ്ജിത്ത് രാമചന്ദ്രൻ, സിജിഎം തോമസ് പി. രാജൻ എന്നിവർ ചേർന്ന് 12 കോടി രൂപയാണ് തട്ടിയെടുത്തത്
എറണാകുളത്ത് മുത്തൂറ്റിൽ ജീവനക്കാരുടെ ഇൻസെൻ്റീവ് തട്ടിയെടുത്ത കേസിൽ മുൻകൂർജാമ്യത്തിനായി പ്രതികൾ കോടതിയെ സമീപിച്ചു. പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയതോടെയാണ് ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയത്. മുത്തൂറ്റ് ഓഡിറ്റ് വിഭാഗത്തിൻ്റെ പരാതിയിൽ എറണാകുളം ടൗൺ പോലീസാണ് കേസെടുത്തിരിക്കുന്നത്.
ഹൈദരാബാദിൽ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. 2023-2024 കാലയളവിൽ മുൻ സിഇഒ രഞ്ജിത്ത് രാമചന്ദ്രൻ, സിജിഎം തോമസ് പി. രാജൻ എന്നിവർ ചേർന്ന് 12 കോടി രൂപയാണ് തട്ടിയെടുത്തത്. 2023-2024 തട്ടിപ്പ് മാത്രമാണ് നിലവിൽ പുറത്ത് വന്നിട്ടുള്ളത്. തട്ടിപ്പ് നൂറു കോടി പിന്നിടാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം.