fbwpx
സമ്മാനപ്പെരുമഴയേകി നന്തിലത്ത് ജി-മാർട്ട്; 'ബെൻസാ ബെൻസ്' ഓഫർ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Apr, 2025 10:20 AM

ജി മാർട്ടിന്റെ ബെൻസാ ബെൻസ് ഓഫറിലൂടെ ഉൽപ്പന്നങ്ങൾ വാങ്ങിയ നിരവധിയാളുകൾ സമ്മാനത്തിന് അർഹരായി

BUSINESS


സമ്മാനപ്പെരുമഴയേകി പ്രമുഖ ഗൃഹോപകരണ വിതരണക്കാരായ നന്തിലത്ത് ജി-മാർട്ട്. 'ബെൻസാ ബെൻസ്' ഓഫറിൽ വിജയികളായ ഉപഭോക്താക്കൾക്കായി ബംബർ സമ്മാനമായ മെഴ്സിഡെസ് ബെൻസ് കാർ അടക്കമാണ് കൈമാറിയത്. തൃശൂർ ലുലു ഹയാത്ത് ഹോട്ടലിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ മന്ത്രി കെ. രാജനടക്കമുള്ള പ്രമുഖ വ്യക്തികളാണ് പങ്കെടുത്തത്.



42 വർഷങ്ങളായി മികച്ച ഉപഭോക്തൃബന്ധത്തിലൂടെയും വിൽപ്പനാനന്തര സേവനത്തിലൂടെയും പ്രശസ്തി നേടിയ നന്തിലത്ത് ജി മാർട്ട് കൈ നിറയെ സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്ക് നൽകിയത്. ജി മാർട്ടിന്റെ ബെൻസാ ബെൻസ് ഓഫറിലൂടെ ഉൽപ്പന്നങ്ങൾ വാങ്ങിയ നിരവധിയാളുകൾ സമ്മാനത്തിന് അർഹരായി. ഇവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേർക്ക് മാരുതി എസ്പ്രസ്സോ കാറുകളാണ് ലഭിച്ചത്.



Also Read: ലോകോത്തര ബ്രാൻഡുകളുടെ ശേഖരം, മികച്ച വാറൻ്റി ഓഫറുകൾ; മൈജിയുടെ പുതിയ ഷോറൂം കോഴിക്കോട്



ബംബർ സമ്മാനങ്ങൾ തൃശൂർ എംഎൽഎ പി. ബാലചന്ദ്രനും മെഗാ ബംബർ സമ്മാനം റവന്യു മന്ത്രി കെ. രാജനും കൈമാറി. നാസർ ആറ്റിങ്ങൽ ബംബർ മെഗാ ബംബർ സമ്മാനത്തിനും ടി.വി. രാജു, അലിമത്ത് ഹാദിയ, സുകന്യ , ജൊവാക്വിം സ്റ്റാൻലി , ലൈജു കെ. ബി എന്നിവർ ബംബർ സമ്മാനത്തിനും അർഹരായി. ഉപഭക്താക്കൾക്ക് നൽകുന്ന മികച്ച ഓഫറുകളും സമ്മാനങ്ങളും തുടരുമെന്നും ഉൽപ്പന്നങ്ങൾക്ക് മികച്ച ഗുണമേന്മയും വിലക്കുറവും ഉറപ്പാക്കുമെന്നും ഡയറക്ടർ ഐശ്വര്യ നന്തിലത്ത് അറിയിച്ചു. ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസമാണ് നന്ദിലത്ത് ഗ്രൂപ്പിന്റെ വളർച്ചയുടെ കാരണമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ അർജുൻ നന്തിലത്ത് പറഞ്ഞു



സമ്മാനർഹരെയും ഉപഭോക്താക്കളെയും അനുമോദിക്കാൻ തൃശൂരിൽ സംഘടിപ്പിച്ച ചടങ്ങ് കലാ-സംഗീത പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. മേയർ എം.കെ. വർഗീസ് , നന്തിലത്ത് ഗ്രൂപ്പ് സിഇഒ പി.എ. സുബൈർ, അഡ്‌മിനിസ്ട്രേഷൻ മാനേജർ ജോയി എൻ.പി. തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

KERALA
കൊല്ലം സ്വദേശിക്ക് പൊലീസ് മർദനം: പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച് ചോറ്റാനിക്കര സിഐ; ഓഡിയോ സന്ദേശം പുറത്ത്
Also Read
user
Share This

Popular

KERALA
KERALA
ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തി; റാപ്പർ വേടൻ അറസ്റ്റിൽ