ഹൈദരാബാദില്‍ വെച്ച് നടന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ചാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്
തെലുങ്ക് താരം നാനിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3. വയലന്‍സിന് വളരെ പ്രാധാന്യമുള്ള ചിത്രമാണിതെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ വയലന്‍സിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നാനി. ചിത്രം മാര്‍ക്കോ, അനിമല്‍ എന്നീ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തി ചര്‍ച്ചകള്‍ വന്നതിന് പിന്നാലെയാണ് നാനിയുടെ ന്യായീകരണം. ഹൈദരാബാദില്‍ വെച്ച് നടന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ചാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.
'ഹിറ്റ് 3 അനിമലിന്റെയും മാര്‍ക്കോയുടെയും കില്ലിന്റെയും ഗണത്തില്‍ പെടുത്താവുന്ന സിനിമയാണെന്ന് എനിക്ക് തോന്നുന്നില്ല. അത് വ്യത്യസ്തമായൊരു സിനിമയാണ്. നിങ്ങള്‍ സിനിമ മുഴുവനായി കാണുമ്പോള്‍ എല്ലാം സാധാരണമായി തോന്നും വയലന്‍സ് ഒരിക്കലും മുഴച്ചുനില്‍ക്കില്ല. ഇമോഷന്‍ ശക്തമാകുമ്പോള്‍ വയലന്‍സും വര്‍ക്കാവും', എന്നാണ് നാനി പറഞ്ഞത്.
ALSO READ: വിജയ്‌യുടെ ജനനായകന് ബീറ്റൊരുക്കാന്‍ ഹനുമാന്‍ കൈന്‍ഡ്?
ഡോക്ടര്‍ ശൈലേഷ് കോലാനുവാണ് ഹിറ്റ് 3യുടെ സംവിധായകന്‍. വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിയും നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്്. 2025 മേയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളില്‍ ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം കൂടിയാണ് ഹിറ്റ് 3.
ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ്, സംഗീതം മിക്കി ജെ മേയര്‍, എഡിറ്റര്‍ കാര്‍ത്തിക ശ്രീനിവാസ് ആര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീ നാഗേന്ദ്ര തങ്കാല, രചന ശൈലേഷ് കോലാനു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. വെങ്കിട്ടരത്‌നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരന്‍ ജി, ലൈന്‍ പ്രൊഡ്യൂസര്‍ അഭിലാഷ് മന്ദധ്പു, ചീഫ് കോ ഡയറക്ടര്‍ വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനര്‍ നാനി കമരുസു, SFX സിങ്ക് സിനിമ, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് എസ്. രഘുനാഥ് വര്‍മ്മ, മാര്‍ക്കറ്റിങ് ഫസ്റ്റ് ഷോ.