കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോയ സഞ്ജയ് ഗാർഗ്, രാജേഷ് കുമാർ സിൻഹ, ആനന്ദ് സിംഗ് എന്നിവർക്ക് മാത്രമാണ് സ്ഥാനക്കയറ്റം നൽകിയത്
കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്നതിൽ കേന്ദ്ര അവഗനയെന്ന് ആരോപണം. 61 പേർക്ക് സ്ഥാനക്കയറ്റം നൽകിയതിൽ കേരളത്തിൽ നിന്നും മൂന്ന് പേർ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടത്.
കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോയ സഞ്ജയ് ഗാർഗ്, രാജേഷ് കുമാർ സിൻഹ, ആനന്ദ് സിംഗ് എന്നിവർക്ക് മാത്രമാണ് സ്ഥാനക്കയറ്റം നൽകിയത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി കേരളത്തിലേക്ക് ഇല്ലെന്ന നിലപാട് എടുത്തതോടെ എ. ജയതിലക് ചീഫ് സെക്രട്ടറിയാകാനുള്ള സാധ്യത ഉയർന്നുവരികാണ്.