അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. കിഷ്‌കിന്ധാകാണ്ഡത്തിന് ശേഷം ആസിഫും അപര്‍ണയും ഒന്നിക്കുന്ന ചിത്രമാണിത്
ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിറാഷ്. 45 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ട് നടന്നത്. കഴിഞ്ഞ ദിവസം ചിത്രീകരണം പൂര്‍ത്തിയായി. ലക്കേഷനില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. കിഷ്‌കിന്ധാകാണ്ഡത്തിന് ശേഷം ആസിഫും അപര്‍ണയും ഒന്നിക്കുന്ന ചിത്രമാണിത്. കൂമന് ശേഷം ജീത്തു ജോസഫും ആസിഫ് അലിയും ഒരുമിച്ച ചിത്രം കൂടിയാണ് മിറാഷ്. ഹക്കീം ഷാജഹാന്‍, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. മുകേഷ് ആര്‍ മെഹ്ത, ജതിന്‍ എം സേതി, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സിന്റെയും ബെഡ് ടൈം സ്റ്റോറിസിന്റെയും സഹകരണത്തോടെ E4 എക്‌സ്പീരിമെന്റ്സും നാദ് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
ALSO READ: വീര ധീര സൂരനില്‍ ആരും ഹീറോയും വില്ലനും അല്ല: വിക്രം
മിറാഷിന്റെ കഥ രചിച്ചിരിക്കുന്നത് അപര്‍ണ ആര്‍ തരക്കാടാണ്. ശ്രീനിവാസ് അബ്രോളും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ശ്യാം സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിഎസ് വിനായക് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. അതേസമയം ബേസില്‍ ജോസഫ് നായകനായ നുണക്കുഴിയാണ് അവസാനമായി റിലീസ് ചെയ്ത ജീത്തു ജോസഫ് ചിത്രം.