ഇന്ത്യയെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത് ശ്രേയസ് അയ്യരുടെ ഫിഫ്റ്റിയാണ്.
ചാംപ്യന്‍സ് ട്രോഫിയില്‍ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 250 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി.
ഇന്ത്യയെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത് ശ്രേയസ് അയ്യരുടെ ഫിഫ്റ്റിയാണ്. 98 പന്തില്‍ 79 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാർദിക് പാണ്ഡ്യ (45), അക്സർ പട്ടേൽ (42), കെ.എൽ. രാഹുൽ (23) എന്നിവർക്ക് മാത്രമെ ഇന്ത്യൻ നിരയിൽ അൽപ്പമെങ്കിലും മികവ് പുറത്തെടുക്കാനായുള്ളൂ.
അതേസമയം, ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റ് വീഴ്ത്തി. മൈക്കൽ ബ്രേസ്‌വെൽ ഒഴികെ ബാക്കിയുള്ള ബൗളർമാരെല്ലാം ഓരോ വീതം വിക്കറ്റെടുത്തു. സെമി പോരാട്ടത്തിന് മുന്നോടിയായി നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് ഇന്ത്യ ഇന്ന് പുറത്തെടുത്തത്.
ALSO READ: ഐപിഎല്ലിൽ ഈ സീസൺ മുതൽ ടീമുകളുടെ പരിശീലനത്തിന് കടുത്ത നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ