എസ്.യു അരുണ്‍ കുമാറാണ് വീര ധീര സൂരന്റെ സംവിധായകന്‍
ചിയാന്‍ വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് വീര ധീര സൂരന്‍. മാര്‍ച്ച് 27ന് ചിത്രം തിയേറ്ററിലെത്തും. സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന അഭിമുഖത്തില്‍ വിക്രം വീര ധീര സൂരനെ കുറിച്ച് സംസാരിച്ചു. ഇതൊരു റോ ചിത്രമാണെന്നും അഭിനേതാക്കളുടെ പ്രകടനം കേന്ദ്രീകരിച്ചുള്ളതാണ് സിനിമയെന്നും വിക്രം പറഞ്ഞു.
'സിനിമ വളരെ റോ ആണ്. പിന്നെ എല്ലാവരും പെര്‍ഫോമേഴ്‌സ് ആണ്. എസ് ജെ സൂര്യയുള്ളത് വരമായിരുന്നു. കാരണം ഓരോ റോളും പ്രധാനപ്പെട്ടതാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും കുറച്ച് ഗ്രേ ഷെയിഡുണ്ട്. പിന്നെ ആരും ഹീറോയുമല്ല വില്ലനുമല്ല. എല്ലാവരും ഒരു തരത്തില്‍ സ്വാര്‍ഥരാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും നിരവധി തലങ്ങളുണ്ട്', എന്നാണ് വിക്രം പറഞ്ഞത്.
ALSO READ: ഒരു ഐഡിയ എന്റെ മനസിലേക്ക് വരാം: റോക്‌സ്റ്റാര്‍ 2ന് സാധ്യതയുണ്ടെന്ന് ഇംത്യാസ് അലി
എസ്.യു അരുണ്‍ കുമാറാണ് വീര ധീര സൂരന്റെ സംവിധായകന്‍. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും എസ്.ജെ സൂര്യയും പ്രധാന കഥാപാത്രങ്ങളാണ്. സുരാജിന്റെ ആദ്യ തമിഴ് ചിത്രമാണിത്. ചിത്രത്തില്‍ രണ്ട് ദേശീയ പുരസ്‌കാര ജേതാക്കളുണ്ടെന്നതും ശ്രദ്ധേയമാണ്.
അതേസമയം മാര്‍ച്ച് 27ന് എമ്പുരാനൊപ്പമാണ് വിക്രമിന്റെ ചിത്രം തിയേറ്ററിലെത്തുന്നത്. വീര ധീര സൂരന്‍ ഒരു ആക്ഷന്‍ ഡ്രാമയാണ്. ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തേനി ഈശ്വരാണ് ഛായാഗ്രഹകന്‍.