കൂടുതൽ വിവരങ്ങൾ വഴിയെ ഉണ്ടാകുമെന്നും ജയസൂര്യ പറഞ്ഞു
ലൈംഗികാതിക്രമ പരാതി ചർച്ചയാകുന്നതിനിടെ നടൻ ജയസൂര്യ കൊച്ചിയിൽ തിരിച്ചെത്തി. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പ്രതികരിക്കാനില്ലെന്ന് ജയസൂര്യ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വഴിയെ ഉണ്ടാകുമെന്നും ജയസൂര്യ പറഞ്ഞു.
READ MORE: ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന കേസ്: ജാമ്യാപേക്ഷ നൽകി പൾസർ സുനി
ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടിയുടെ രഹസ്യമൊഴി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. രണ്ട് കേസുകളാണ് ജയസൂര്യയുടെ പേരില്‍ നിലവിലുള്ളത്. സെക്രട്ടറിയേറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയുടെ പരാതിയിൽ കൻ്റോൺമെൻ്റ് പൊലീസാണ് ആദ്യം കേസെടുത്തത്.
READ MORE: ഷുക്കൂർ കേസുമായി ബന്ധപ്പെട്ട കോടതി വിധി സന്തോഷകരം: കെ. എം. ഷാജി
തൊടുപുഴയിൽ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന തിരുവനന്തപുരം സ്വദേശിനിയായ നടിയുടെ പരാതിയിൽ കൂത്താട്ടുകുളം പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
READ MORE: ഫെൻസിംഗിനായി മരങ്ങൾ മുറിച്ച സംഭവം: ഉദ്യോഗസ്ഥർക്കെതിയുള്ള സസ്പെൻഷൻ നടപടി പിൻവലിച്ചു
അതേസമയം, കൂത്താട്ടുകുളം പൊലീസും തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസും രജിസ്റ്റർ ചെയ്ത കേസിൽ ജയസൂര്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.