fbwpx
ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരള തീരത്ത് ഓറഞ്ച് അലേർട്ട്
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Oct, 2024 04:38 PM

കേരളതീരത്ത് ഞായറാഴ്ച പുലർച്ചെ 2.30 മുതൽ തിങ്കളാഴ്ച രാത്രി 11.30 വരെ 1യ5 മീറ്റർ വരെ ഉയരത്തിൽ തിരമാല അടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

KERALA


കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദേശം. കേരളതീരത്ത് ഞായറാഴ്ച പുലർച്ചെ 2.30 മുതൽ തിങ്കളാഴ്ച രാത്രി 11.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാല അടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ALSO READ: 30 അടി ഉയരത്തില്‍ തലകീഴായി കുടുങ്ങി; വയനാട് തെങ്ങില്‍ കുടുങ്ങിയ ആളെ രക്ഷിച്ച് ഫയര്‍ ഫോഴ്‌സ്

തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

ALSO READ: കൊയിലാണ്ടി ദേശീയപാതയിലെ കവർച്ച: "ഇന്നലെ പറഞ്ഞ 25 ലക്ഷം ഇന്ന് 72.4 ലക്ഷമായി"; സുഹൈലിൻ്റെ മൊഴിയിൽ വൈരുധ്യമെന്ന് പൊലീസ്

അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.


KERALA
സുകുമാരൻ നായർ പറയുന്നത് മന്നത്തിൻ്റെ അഭിപ്രായത്തിന് വിപരീതം; മറുപടിയുമായി സച്ചിദാനന്ദ സ്വാമി
Also Read
user
Share This

Popular

KERALA
WORLD
ഉമ തോമസിന് പരുക്കേറ്റ സംഭവം: മൃദം​ഗ വിഷൻ ഉടമ നി​ഗോഷ് കുമാർ അറസ്റ്റിൽ