fbwpx
സമൂഹത്തിലെ തിന്മകളോട് പ്രതികരിക്കുക എന്നത് സഭയുടെ ഉത്തരവാദിത്വം; ബ്രൂവറിക്കെതിരെ ഓർത്തഡോക്സ് സഭാധ്യക്ഷൻ
logo

ന്യൂസ് ഡെസ്ക്

Posted : 02 Mar, 2025 08:18 PM

ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്മം നൽകിയ അമ്മയെയും കൊലപ്പെടുത്തുന്ന വാർത്തകൾ ഭയപ്പെടുത്തുന്നു

KERALA


ബ്രൂവറി വിഷയത്തിൽ സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ. സംസ്ഥാനത്ത് ലഹരിക്കൊലപാതകങ്ങൾ തുടരുമ്പോഴും ഭരണാധികാരികൾ വീണ്ടും മദ്യമൊഴുക്കുകയാണ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. ലഹരിക്കെതിരെ സർക്കാർ കർമപദ്ധതി തയ്യാറാക്കണമെന്നും ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ആവശ്യപ്പെട്ടു. സമൂഹത്തിലെ തിന്മകളോട് പ്രതികരിക്കുക എന്നത് സഭയുടെ ഉത്തരവാദിത്വമാണ്. തിരുത്തലുകൾ വേണ്ടി വരുമ്പോൾ സഭ ഓർമ്മിപ്പിക്കുമെന്നും സഭാധ്യക്ഷൻ പറഞ്ഞു.

ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്മം നൽകിയ അമ്മയെയും കൊലപ്പെടുത്തുന്ന വാർത്തകൾ ഭയപ്പെടുത്തുന്നു. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നു. എല്ലാത്തിനും കാരണം മദ്യവും മയക്കുമരുന്നുമാണെന്നും കാതോലിക്കാബാവാ പറഞ്ഞു. മാനസികമായ പിരിമുറുക്കത്തിലാണ് പുതുതലമുറ. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ കഴിയുന്ന പ്രഷർ കുക്കർ പോലെയായി യുവജനങ്ങൾ മാറിയെന്നും കാതോലിക്കാബാവ പറഞ്ഞു.


ALSO READ: മുല്ലപ്പള്ളിയും ഞാനും ഒരമ്മ പെറ്റ മക്കളെ പോലെ; ശശി തരൂരിനെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുപോകും: കെ. സുധാകരൻ


മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികൾ. ലഹരിയെ ലഘൂകരിക്കുന്ന സിനിമകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തണമെന്നും കാതോലിക്കാബാവ ആവശ്യപ്പെട്ടു. പുതുതലമുറ റീൽ ലൈഫിൽ ജീവിക്കുന്നു. റിയൽ ലൈഫ് ഇല്ലതായി. കേരളത്തിൽ സ്ഫോടനാത്മകമായ അവസ്ഥയാണ്. സർക്കാർ ഉത്തരവാ​ദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്നും കാതോലിക്കാബാവാ പറഞ്ഞു.

OSCAR 2025
അനോറ; ഓസ്കാർ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ലൈംഗിക തൊഴിലാളിയായ 23കാരിയുടെ കഥ
Also Read
user
Share This

Popular

KERALA
KERALA
ലഹരി മാഫിയയെ കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ച; നിയമസഭയിൽ വാക്ക്പോരുമായി മുഖ്യമന്ത്രിയും ചെന്നിത്തലയും