51 ക്ലാസ് പ്രതിനിധികളെ തെരഞ്ഞെടുത്തതിൽ 27 പേർ കെഎസ്‌യു അംഗങ്ങളും 24 പേർ എസ്എഫ്ഐ അംഗങ്ങളുമാണ്
പാലക്കാട് ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ - കെഎസ്‌യു തർക്കത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി. വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചു. എസ്എഫ്ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി കെഎസ്‌യു ആരോപിച്ചു. 51 ക്ലാസ് പ്രതിനിധികളെ തെരഞ്ഞെടുത്തതിൽ 27 പേർ കെഎസ്‌യു അംഗങ്ങളും 24 പേർ എസ്എഫ്ഐ അംഗങ്ങളുമാണ്. ആറ് സീറ്റുകളിൽ തുല്യ വോട്ട് വന്നതിനാൽ ടോസിലൂടെയാണ് കെഎസ്‌യു ജയിച്ചത്.
ALSO READ: ഓം പ്രകാശുമായി ബന്ധമില്ല; ആരാണെന്ന് അറിഞ്ഞത് പോലും വാർത്തകൾ വന്നതിന് ശേഷം: പ്രയാഗ മാർട്ടിൻ
അതേസമയം, കോഴിക്കോട് താമരശേരി ഐഎച്ച്ആർഡി കോളേജിന് സമീപം എംഎസ്എഫ് കെഎസ്‌യു നേതാക്കൾ ഏറ്റുമുട്ടി. കോരങ്ങാട് അങ്ങാടിയിൽ വെച്ചുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരുക്കേറ്റു. എംഎസ്എഫ് പഞ്ചായത്ത് പ്രസിഡൻ്റ് തസ്ലീം, പഞ്ചായത്ത് എംഎസ്എഫ് ട്രഷറർ ജവാദ്, എസ്എഫ്ഐ ഭാരവാഹികളായ അതുൽ, ഷിജാസ്, എന്നിവർക്കാണ് പരുക്കേറ്റത്. താമരശേരി ഐഎച്ച്ആർഡിയിൽ എസ്എഫ്ഐ യൂണിയൻ ഭരണം തിരികെ പിടിച്ചിരുന്നു വിദ്യാർഥികൾ കോളേജിന് സമീപമുള്ള കോരങ്ങാട് അങ്ങാടിയിൽ പ്രകടനം നടത്തി തിരികെ വരുമ്പോഴാണ് സംഘർഷമുണ്ടായത്.