തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി കോര്‍കമ്മിറ്റിയുടെയും ഇലക്ഷന്‍ കമ്മിറ്റിയുടെയും സംയുക്ത യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ സാധ്യത പട്ടിക പുറത്ത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് സി.കൃഷ്ണകുമാറിന്‍റെയും ശോഭ സുരേന്ദ്രന്‍റെയും പേരുകളാണ് പരിഗണനയില്‍. ചേലക്കരയില്‍ ബാലകൃഷ്ണൻ,സരസ്വതി ടീച്ചര്‍ എന്നിവരെയും സംസ്ഥാന നേതൃത്വം പരിഗണിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി കോര്‍കമ്മിറ്റിയുടെയും ഇലക്ഷന്‍ കമ്മിറ്റിയുടെയും സംയുക്ത യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്നും കേരളത്തിലെ കോണ്‍ഗ്രസിനെ ഉപതെരഞ്ഞെടുപ്പ് ഫലം ബാധിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ കെ.സി വേണുഗോപാലിനും സംഘത്തിനും ആകില്ല. പാലക്കാട് കൺഫ്യൂഷനില്ലെന്നും,ഒറ്റക്കെട്ടായി സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിന് ശേഷം കേരള നിയമസഭയില്‍ ബിജെപിയുടെ ശബ്ദം മുഴങ്ങുമെന്നും താന്‍ മത്സരിക്കണമോ എന്നത് കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട്, ചേലക്കര നിയമസഭാംഗങ്ങളായിരുന്ന ഷാഫി പറമ്പലിലും കെ.രാധാകൃഷ്ണനും ലോക്സഭയിലേക്ക് വിജയിച്ചിനെ തുടര്‍ന്നാണ് ഇരു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.