fbwpx
ഭർതൃ ഗൃഹത്തിൽ നവവധു തൂങ്ങി മരിച്ച സംഭവം: യുവതിയുടെ കണ്ണിലും തോളിലും മർദനമേറ്റ പാടുകൾ; ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Dec, 2024 05:02 PM

ഭർത്താവ് അഭിജിതാണ് മകളെ കൊന്നതാണെന്നാണ് യുവതിയുടെ പിതാവ് ശശിധരൻ്റെ ആരോപണം

KERALA


തിരുവനന്തപുരം പാലോട് ഇളവട്ടത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. യുവതിയുടെ  കണ്ണിലും തോളിലും മർദനമേറ്റ പാടുകളുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ നടന്ന ഇൻക്വസ്റ്റിലാണ് പാടുകൾ കണ്ടത്തിയത്. സംഭവത്തിൽ ഭർത്താവ് അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളെ അഭിജിത് കൊന്നതാണെന്നാണ് യുവതിയുടെ പിതാവ് ശശിധരൻ്റെ ആരോപണം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഭർതൃവീട്ടിലെ രണ്ടാമത്തെ നിലയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ദുജയെ കണ്ടെത്തിയത്. ഈ സമയം അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് എന്നാണ് അഭിജിത്തിൻ്റെ മൊഴി. മരണത്തിൽ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ ശശിധരൻ ഇന്നലെ പാലോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സഹോദരി ആത്മഹത്യ ചെയ്യില്ലെന്ന് ഇന്ദുജയുടെ സഹോദരൻ ഷിനുവും പറഞ്ഞിരുന്നു.


ALSO READ: ഭര്‍തൃഗൃഹത്തില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് അഭിജിത് കസ്റ്റഡിയില്‍


ഇന്ന് നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ നടത്തിയ ഇൻക്വസ്റ്റ് പരിശോധനയിൽ ഇന്ദുജയുടെ കണ്ണിനും തോളിലും മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി. ചോദ്യം ചെയ്യാനായി ഭർത്താവ് അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു . അഭിജിത്തിൻറെ വീട്ടിലെത്തി തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


ഭർതൃ വീട്ടിൽ ഭീഷണിയും മാനസിക പീഡനവും ഇന്ദുജക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ടന്നാണ് കുടുംബം പറയുന്നത്. ഇന്ദുജയും അഭിജിത്തും രണ്ട്  വർഷത്തോളം പ്രണയത്തിലായിരുന്നു. നാലുമാസം മുമ്പാണ് വിവാഹം നടന്നത്. ഇന്ദുജയെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുവന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവാഹത്തിന് അഭിജിത്തിൻറെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു എന്നാണ് ഇന്ദുജയുടെ കുടുംബത്തിൻ്റെ ആരോപണം. ഭര്‍തൃഗൃഹത്തില്‍ നിരന്തരം മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി മകള്‍ തങ്ങളെ അറിയിച്ചിരുന്നെന്ന് പിതാവ് പറഞ്ഞു. മകളെ കാണാന്‍ ഭര്‍തൃഗൃഹത്തില്‍ ചെല്ലാന്‍ അനുവദിച്ചിരുന്നില്ലെന്നും പിതാവ് ആരോപിച്ചു.



WORLD
സുസൂകി മോട്ടോര്‍സ് മുന്‍ ചെയര്‍മാന്‍ ഒസാമു സുസൂകി അന്തരിച്ചു
Also Read
user
Share This

Popular

NATIONAL
WORLD
"മൻമോഹൻ സിങ്ങിനായി പ്രത്യേക സ്‌മാരക സ്ഥലം അനുവദിക്കണം"; കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് കോൺഗ്രസ്