fbwpx
കൂറുമാറ്റങ്ങളുടെ ഡല്‍ഹി പോര്; മുന്‍ ഡൽഹി പിസിസി അധ്യക്ഷന്‍ ഇത്തവണ ബിജെപി സ്ഥാനാർഥി: ആംആദ്മിയുടെ 10 പേർ മുൻ കോൺഗ്രസ് നേതാക്കള്‍
logo

ന്യൂസ് ഡെസ്ക്

Posted : 27 Jan, 2025 09:51 AM

ആംആദ്മി പാർട്ടി എംഎൽഎയായി ഒരാഴ്ച മുൻപു വരെ നടന്നവർ നിലവിൽ ബിജെപി സ്ഥാനാർഥിയാണ്

NATIONAL


കൂറുമാറിയവരുടെ ദേശീയ സമ്മേളനം പോലെയാണ് ഇത്തവണത്തെ ഡൽഹി തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ ബിജെപിക്കു വേണ്ടി നിന്നവർ ഇത്തവണ നിൽക്കുന്നത് കോൺഗ്രസിന് വേണ്ടിയാണ്. ആംആദ്മി പാർട്ടി എംഎൽഎയായി ഒരാഴ്ച മുൻപു വരെ നടന്നവർ നിലവിൽ ബിജെപി സ്ഥാനാർഥിയാണ്. ആളെ നോക്കി പാർട്ടി ഏതാണെന്നു തീരുമാനിക്കാൻ കഴിയാത്ത നിലയിലാണ് ഡൽഹിയിലെ വോട്ടർമാർ.

ഡൽഹി പട്ടേൽ നഗറിൽ 2020ൽ ഇത്തവണയും മുഖ്യമത്സരം പർവേഷ് രത്തനും രാജ്കുമാർ ആനന്ദും തമ്മിലാണ്. 2020ൽ പർവേഷ് രത്തൻ ഇവിടെ ബിജെപി സ്ഥാനാർഥിയായിരുന്നു. രാജ്കുമാർ ആനന്ദ് ആംആദ്മി പാർട്ടിയുടേയും. ഇത്തവണ പർവേഷ് ആംആദ്മി പാർട്ടിക്കുവേണ്ടിയും രാജ്കുമാർ ആനന്ദ് ബിജെപിക്കുവേണ്ടിയും. ഇവർ പാർട്ടിമാറിയത് അറിയാത്ത വോട്ടർമാർ പോലും പട്ടേൽ നഗറിൽ ഉണ്ട്.

2020ൽ ബിജെപിക്കു വേണ്ടി മത്സരിച്ച ജിതേന്ദർ സിങ് ഇത്തവണ ഷഹദാരയിൽ ആംആദ്മിപാർട്ടി സ്ഥാനാർഥിയാണ്. തിമർപൂരിൽ ആംആദ്മി പാർട്ടിക്കുവേണ്ടി ഇറങ്ങുന്ന സുരീന്ദർ പാൽ ബിട്ടു ഇതേ മണ്ഡലത്തിൽ കഴിഞ്ഞതവണ മൽത്സരിച്ചത് ബിജെപിക്കു വേണ്ടിയാണ്. ബ്രാഹ് സിങ് തൻവാർ, ബി.ബി. ത്യാഗി, അനിൽ ഝാ ഇങ്ങനെ 2020ൽ ബിജെപിക്കു വേണ്ടി മത്സരിച്ചവരൊക്കെ ഇത്തവണ ആംആദ്മി പാർട്ടിക്കു വേണ്ടി കളത്തിലുണ്ട്.



ALSO READ: ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെ നികുതി വർധിപ്പിക്കും, ഉപരോധം ഏർപ്പെടുത്തും; കൊളംബിയക്കെതിരെ കർശന നടപടികളുമായി ട്രംപ്



2020ൽ അനിൽ ഝായെ തോൽപ്പിച്ചത് ഋതുരാജ് ഝായാണ്. ആ ഋതുരാജ് ഝായ്ക്ക് സീറ്റ് നിഷേധിച്ചാണ് ബിജെപിയിൽ നിന്നെത്തിയ അനിലിനെ എഎപി സ്ഥാനാർത്ഥിയാക്കിയത്. ആംആദ്മി പാർട്ടിയുടെ പത്തുപേരെങ്കിലും മുൻ കോൺഗ്രസ് നേതാക്കളാണ്. സീമാപുരിയിൽ മത്സരിക്കുന്ന വീർ സിങ് ധിൻഗൻ, മട്യാലയിൽ മത്സരിക്കുന്ന സുമേഷ് ഷോക്കീൻ, സീലാംപൂരിൽ മത്സരിക്കുന്ന സുബൈർ അഹമ്മദ് എന്നിവർ കഴിഞ്ഞ ഡിസംബർ പകുതി വരെ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചവരാണ്.

കൂറുമാറ്റികൊണ്ടുവന്നവരിൽ ബിജെപിയുടെ വമ്പൻ സ്രാവ് മുൻ ഡൽഹി പിസിസി അധ്യക്ഷൻ അർവിന്ദർ സിങ് ലവ്ലിയാണ്. ആംആദ്മി പാർട്ടിയിലെ ഗതാഗത മന്ത്രിയായിരുന്ന കൈലാഷ് ഗഹ്ലോതിനെയും ഇത്തവണ താമര ചിഹ്നത്തിൽ കാണാം. അറിയപ്പെടുന്ന നേതാക്കളായ രാജ്കുമാർ ചൌഹാൻ, നീരജ് ബസോയ തുടങ്ങിയവരും ഇത്തവണ പാർട്ടിമാറിയുള്ള മത്സരിത്തിലാണ്. ഫലം വന്നുകഴിയുമ്പോഴും ഇവരൊക്കെ അതത് പാർട്ടികളിൽ തന്നെ ഉണ്ടാകുമോ എന്നാണ് അണികൾക്കുള്ള സംശയം.

KERALA
കൊച്ചിയിൽ വർക്‌ഷോപ്പിന് തീ പിടിച്ചു; വാഹനങ്ങളെല്ലാം കത്തി നശിച്ചു
Also Read
user
Share This

Popular

KERALA
NATIONAL
കുടിവെള്ള പ്രശ്നം ഉണ്ടെങ്കിൽ ആദ്യം അത് പരിഹരിക്കണം; പാലക്കാട് മദ്യ നിർമാണ കമ്പനിയിൽ അതൃപ്തിയുമായി സിപിഐ