fbwpx
തുടരും സിനിമയ്‍ക്കെതിരെ മോഷണ ആരോപണം; 'രാമന്‍' എന്ന തന്റെ കഥ മോഷ്ടിക്കപ്പെട്ടെന്ന് സംവിധായകന്‍ എ.പി. നന്ദകുമാര്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Apr, 2025 04:29 PM

ചിത്രത്തിലെ 15ഓളം സീനുകള്‍ 'രാമന്‍' സിനിമയുടെ സീനുകളാണെന്നും നന്ദകുമാര്‍ പറഞ്ഞു

MALAYALAM MOVIE



തുടരും സിനിമയ്‌ക്കെതിരെ മോഷണ ആരോപണവുമായി സംവിധായകന്‍ എ.പി നന്ദകുമാര്‍. ചിത്രത്തിന്റെ കഥയും, തിരക്കഥയും തന്റെ 'രാമന്‍' എന്ന കഥയുടേതാണെന്ന് നന്ദകുമാര്‍ ആരോപിച്ചു. ചിത്രത്തിലെ 15ഓളം സീനുകള്‍ 'രാമന്‍' സിനിമയുടെ സീനുകളാണെന്നും നന്ദകുമാര്‍ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കും മോഹന്‍ലാലിനും വക്കീല്‍ നോട്ടീസ് അയക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും നന്ദകുമാര്‍ അറിയിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നന്ദകുമാര്‍ ഇക്കാര്യം അറിയിച്ചത്.

ഏപ്രില്‍ 25നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും തിയേറ്ററില്‍ എത്തിയത്. മോഹന്‍ലാലിന്റെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങള്‍ക്ക് മോഹന്‍ലാല്‍ നന്ദി അറിയിച്ചിരുന്നു.

'തുടരും എന്ന ചിത്രത്തിന് ലഭിച്ച പ്രതികരണത്തിലും സ്നേഹത്തിലും ഞാന്‍ വികാരാധീനനാണ്. ഓരോ സന്ദേശവും അഭിനന്ദനത്തിന്റെ ഓരോ വാക്കുകളും എന്നെ സ്പര്‍ശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയം തുറന്നതിനും അതിന്റെ ആത്മാവ് കണ്ടതിനും സ്നേഹത്തോടെ സിനിമ കണ്ടതിനും നന്ദി. ഈ നന്ദി എന്റേത് മാത്രമല്ല. ഓരോ ഫ്രെയിമിലും സ്നേഹവും പ്രയത്നവും ആത്മാവും നല്‍കി എന്നോടൊപ്പം ഈ യാത്ര നടത്തിയ ഓരോ വ്യക്തിയുടെയും സ്വന്തമാണ്', എന്നാണ് മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്.


ALSO READ: "ഞാന്‍ വികാരാധീനനാണ്, ഓരോ അഭിനന്ദനങ്ങളും വാക്കുകളും എന്നെ സ്പര്‍ശിച്ചു"; തുടരും കണ്ടതിന് നന്ദി അറിയിച്ച് മോഹന്‍ലാല്‍




റാന്നിയിലെ ഒരു ഗ്രാമത്തിലുള്ള ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം ബിനു പപ്പു, മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. അതുകൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

WORLD
നിത്യതയിൽ മാ‍ർപാപ്പ; പാവങ്ങളുടെ പാപ്പയ്ക്ക് പ്രാർഥനയോടെ വിട
Also Read
user
Share This

Popular

WORLD
KERALA
WORLD
ഇറാൻ തുറമുഖത്തെ സ്ഫോടനം: 4 പേർക്ക് ദാരുണാന്ത്യം, 500 ലേറെ പേർക്ക് പരിക്ക്