രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ നീരീക്ഷിച്ച് വരികയായിരുന്നു
ഡൽഹിയിൽ സെക്സ് റാക്കറ്റിൽ ഉൾപ്പെട്ട ഏഴ് പേരെ പൊലീസ് പിടികൂടി. ഡൽഹിയിലെ പഹർഗഞ്ച് പ്രദേശത്ത് നിന്നാണ് സംഘത്തെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ 23 സ്ത്രീകളെ രക്ഷപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. പഹർഗഞ്ച്, ശാരദാനന്ദ് മാർഗ്, ഹിമ്മത്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘങ്ങൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
ALSO READ: കുടുംബം കൈവിട്ടു! മീററ്റിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ സർക്കാർ അഭിഭാഷകനെ വേണമെന്ന് ഭാര്യ
സംഭവത്തിൽ നർഷെഡ് ആലം (21), എം.ഡി. രാഹുൽ ആലം (22), അബ്ദുൾ മന്നൻ (30), തൗഷിഫ് റെക്സ, ഷമീം ആലം (29), എം.ഡി. ജറുൾ (26), മോനിഷ് (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ നീരീക്ഷിച്ച് വരികയായിരുന്നു.
പ്രതികൾ പശ്ചിമ ബംഗാൾ, നേപ്പാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന സ്ത്രീകളെ നിർബന്ധിച്ച് ലൈംഗികവൃത്തിക്ക് വിധേയരാക്കുകയായിരുന്നു. പഹാർഗഞ്ചിലെ പ്രധാന മാർക്കറ്റ് ഏരിയയിലുള്ള ഒരു മുറിയിലാണ് അവരെ ആദ്യം പാർപ്പിക്കുന്നത്. തുടർന്ന് വിവിധ ഹോട്ടലുകളിലേക്ക് അയക്കുകയായിരുന്നുവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.