ചിറയൻകീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്
തിരുവനന്തപുരത്ത് വിരമിക്കൽ ദിനത്തിൽ എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എആർ ക്യാമ്പിലെ റിസേർവ് സബ് ഇൻസ്പെക്ടർ (ആർഎസ്ഐ) റാഫി (56)യെയാണ് മരിച്ചത്. ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ചിറയൻകീഴ് ആയൂരിലുള്ള വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ALSO READ: പ്രതി പി.പി. ദിവ്യ മാത്രം; എഡിഎമ്മിൻ്റെ മരണത്തിൽ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും
നേരത്തേയും ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ചിറയൻകീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. റാഫിയും കുടുംബവും തിരുവനന്തപുരത്തെ തൈക്കാടാണ് താമസിച്ചിരുന്നത്. വിരമിക്കൽ ദിവസമായതിനാൽ ഇന്നലെ വൈകീട്ടോടെ ചിറയൻകീഴ് ആയൂരിലേക്ക് എത്തുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)