മൊഹന്തിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന എൻഎസ്‌യുഐ പ്രസിഡൻ്റ് ഉദിത് പ്രധാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു
രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ ഒഡീഷ നടൻ ബുദ്ധാദിത്യ മൊഹന്തിക്കെതിരെ പൊലീസ് കേസെടുത്തു. എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് ശേഷം ലോറൻസ് ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം രാഹുൽ ഗാന്ധിയായിരിക്കും എന്ന വിവാദ പരാമർശമാണ് നടൻ നടത്തിയത്.
സാമൂഹ്യ മാധ്യമത്തിലൂടെയായിരുന്നു നടൻ്റെ വിവാദ പരാമർശം. പോസ്റ്റ് വിവാദമായതോടെ നടൻ ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ പോസ്റ്റിട്ട മൊഹന്തിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന എൻഎസ്‌യുഐ പ്രസിഡൻ്റ് ഉദിത് പ്രധാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് നടനെതിരെ കേസെടുത്തത്.
ALSO READ: എഫ്ബിഐ അന്വേഷിക്കുന്ന വികാഷ് യാദവിനെ പത്ത് മാസം മുമ്പ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്
ഞങ്ങളുടെ നേതാവിന് നേരെയുള്ള ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും ഉദിത് പ്രധാൻ പരാതിയിൽ പറഞ്ഞു. പരാതിയ്‌ക്കൊപ്പം സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ സ്‌ക്രീൻ ഷോട്ടും ഇയാൾ പൊലീസിന് സമർപ്പിച്ചു. പരാതിയിൻ മേൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.