രണ്ട് വയസ് മാത്രമാണ് പുലിക്ക് പ്രായം. വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.എഫ്.ഒ അറിയിച്ചു.
കോട്ടയം ഇളങ്കാട്ടില്‍ ചത്തനിലയില്‍ കണ്ടെത്തിയ പുലിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കഴുത്തില്‍ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കഴുത്തില്‍ കുടുക്ക് വീണ നിലയിലായിരുന്നു പുലി.
കഴുത്തില്‍ മാരകമായ മുറിവാണെന്നും മുറിവില്‍ നിന്നും ഇരുമ്പ് കമ്പി കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. രണ്ട് വയസ് മാത്രമാണ് പുലിക്ക് പ്രായം. വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.എഫ്.ഒ അറിയിച്ചു.
ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മേല്‍ നോട്ടത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. പന്നിയെ പിടികൂടാന്‍ വെച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പുലിയെ കെണിവെച്ച് വീഴ്ത്തിയതെന്ന സംശയവും ഉയരുന്നുണ്ട്.