fbwpx
ഓം പ്രകാശിനെ പരിചയമില്ലെന്ന മൊഴി; പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും വിശ്വാസത്തിലെടുത്ത് പൊലീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 11 Oct, 2024 10:57 AM

റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള മറ്റുള്ള ആളുകളുടെ മൊഴിയുമായി താരതമ്യം ചെയ്യും. പൊരുത്തക്കേട് കണ്ടെത്തിയാൽ മാത്രമേ ഇരുവരെയും വീണ്ടും വിളിപ്പിക്കുകയുള്ളൂ

KERALA


ലഹരിക്കേസിൽ പിടിയിലായ ഗുണ്ടാനേതാവ് ഓം പ്രകാശിനെ അറിയില്ലെന്ന സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിൻ്റെയും മൊഴി വിശ്വാസിത്തിലെടുത്ത് പൊലീസ്. ഇരുവർക്കും ഓം പ്രകാശുമായി ബന്ധമില്ലെന്നും, മൊഴികളിൽ പൊതുത്തക്കേടുകളില്ലെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും ഫോൺ രേഖകൾ വിശദമായി പരിശോധിക്കും. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള മറ്റുള്ള ആളുകളുടെ മൊഴിയുമായി താരതമ്യം ചെയ്യും. പൊരുത്തക്കേട് കണ്ടെത്തിയാൽ മാത്രമേ ഇരുവരെയും വീണ്ടും വിളിപ്പിക്കുകയുള്ളൂ.

ALSO READ: കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച് രോഗി മരിച്ച സംഭവം; മാനേജർക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

സിസിടിവി ദൃശ്യങ്ങൾ അടക്കം കാണിച്ചാണ് ചോദ്യം ചെയ്തത്. ഹോട്ടലിൽ പോയത് ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള സുഹൃത്തുക്കളും ചേർന്നാണ്. അവിടെ ആരൊക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നു. വിശ്രമിക്കാൻ ഒരു മുറിയിൽ മാത്രമാണ് കയറിയത്. ഓം പ്രകാശിനെ ഹോട്ടലിൽ കണ്ടില്ലെന്നും പ്രയാഗ അന്വേഷണ സംഘത്തിന് മുൻപിൽ മൊഴി നൽകി. ഇരുവരും കാക്കനാടുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ശേഷമാണ് ആഡംബര ഹോട്ടലിൽ എത്തിയത്. പ്രയാഗ അവിടെ നിന്നും രാവിലെ കോഴിക്കോടേക്ക് തിരിച്ചിരുന്നു.

ALSO READ: ഓം പ്രകാശുമായി ബന്ധമില്ല; ആരാണെന്ന് അറിഞ്ഞത് പോലും വാർത്തകൾ വന്നതിന് ശേഷം: പ്രയാഗ മാർട്ടിൻ

അതേസമയം, ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കും.

KERALA
വയോധികന്‍‌ മരിച്ചെന്ന് ബന്ധുക്കള്‍, ഇല്ലെന്ന് കണ്ടെത്തി അറ്റന്‍ഡർ; കണ്ണൂരില്‍ മോർച്ചറിയിലേക്ക് മാറ്റിയ ആള്‍ക്ക് ജീവന്‍
Also Read
user
Share This

Popular

KERALA
FOOTBALL
പാണക്കാട്ടെത്തി മാപ്പ് പറഞ്ഞെന്ന് സാദിഖലി തങ്ങള്‍, ഇല്ലെന്ന് ഉമർ ഫൈസി മുക്കം; ഫലം കാണാതെ ലീഗ്-സമസ്ത സമവായ ശ്രമം