ഇങ്ങനെ രാസലഹരിയുടെ നീരാളിപ്പിടിയിൽ അമരുന്നവരുടെ നിരവധി കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ആ നീരാളിപ്പിടിയിൽ നിന്ന് പുറത്ത് കടന്ന ഒരാൾ തന്റെ ജീവിതസാക്ഷ്യം പറയുകയാണ്
130 ഗ്രാം എംഡിഎംഎ വിഴുങ്ങി യുവാവ് മരിച്ച സംഭവം ഞെട്ടലോടെയാണ് കഴിഞ്ഞ ദിവസം നമ്മൾ കേട്ടത്. ഇങ്ങനെ രാസലഹരിയുടെ നീരാളിപ്പിടിയിൽ അമരുന്നവരുടെ നിരവധി കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ആ നീരാളിപ്പിടിയിൽ നിന്ന് പുറത്ത് കടന്ന ഒരാൾ തന്റെ ജീവിതസാക്ഷ്യം പറയുകയാണ്. എത്ര മാത്രം ദുരിത പൂർണമാണ് ആ ജീവിതമെന്ന് ഈ കഥ കേട്ടാൽ മനസിലാകും.
ALSO READ: ഡാമുകൾക്ക് ചുറ്റും 120 മീറ്റർ ബഫർ സോണിനുള്ള പ്രഖ്യാപനം; ഉത്തരവ് ഇറക്കിയതിനെതിരെ പ്രതിപക്ഷം
"നെഗറ്റീവ് ചിന്തയിൽ ഉപയോഗിച്ച ശേഷം പേടിയായി വീടിന് പുറത്തിറങ്ങാൻ തോന്നുന്നില്ല, ജനലിലൂടെ നോക്കുമ്പോ എന്നെ കൊണ്ടുപോവാൻ പൊലീസും എക്സൈസും വരുന്ന പോലെ തോന്നുന്നു."
നമ്മുടെ ചെറുപ്പക്കാരുടെ കയ്യെത്തും ദൂരത്ത് വരെ രാസലഹരിയുടെ നീരാളിക്കൈകളുണ്ട്. ഒട്ടും ആയാസപ്പെടാതെ ഈ ലഹരിക്കൂട്ടുകൾ അവരിലെത്തിക്കാൻ വിപുലമായ സംവിധാനവും. ഈ റിപ്പോർട്ടിൽ കണ്ട ചെറുപ്പക്കാരൻ ഇപ്പോൾ മോചിതനാണ്. ഒരിക്കൽ അകപ്പെട്ടാൽ രക്ഷപ്പെട്ടുവരുന്നത് ഇതു പോലെ അത്യപൂർവം പേർ മാത്രം. ഈ ചെറുപ്പക്കാരൻ്റെ അനുഭവസാക്ഷ്യം ഞങ്ങൾ കേരള സമൂഹത്തിനും അധികൃതർക്കും മുന്നിൽ സമർപ്പിക്കുന്നു.