fbwpx
സിറോ മലബാർ സഭാ അസംബ്ലിയിൽ കർദ്ദിനാളിനെതിരെ പ്രതിഷേധം; ഇറങ്ങിപ്പോയി അങ്കമാലി അതിരൂപത വിശ്വാസികൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Aug, 2024 08:42 AM

കർദ്ദിനാൾ ആലഞ്ചേരിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങ് വച്ചതിൽ പ്രതിഷേധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ അസ്സംബ്ലിയിൽ നിന്ന് ഇറങ്ങിപ്പോയി. അസംബ്ലിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്

KERALA


സിറോ മലബാർ സഭാ അസംബ്ലിയിൽ കർദ്ദിനാളിനെതിരെ പ്രതിഷേധം. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങ് വെച്ചതിൽ പ്രതിഷേധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ അസംബ്ലിയിൽ നിന്ന് ഇറങ്ങിപ്പോയി. അസംബ്ലിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്.

ALSO READ: എന്താണ് സഭാ തർക്കം? നൂറ്റാണ്ടുകൾ പഴക്കമുള്ള തർക്കത്തിൻ്റെ ചരിത്ര പശ്ചാത്തലം

കോട്ടയം പാലായിൽ നടക്കുന്ന സിറോ മലബാർ സഭാ ആർക്കി എപ്പിസ്‌കോപ്പൽ അഞ്ചാമത് സമ്മേളനത്തിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വിശ്വസികൾ പ്രതിഷേധിച്ചത്. എറണാകുളത്ത് നടന്ന ഭൂമി കുംഭകോണ വിഷയത്തിൽ റസ്റ്റിറ്റ്യൂഷൻ നടത്താതെ സഭയെ പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്തി, എറണാകുളം-അങ്കമാലി അതിരൂപതക്കെതിരെ വൈരാഗ്യബുദ്ധിയോടെ പ്രവർത്തനങ്ങൾ നടത്തി, അതിരൂപതയെ വിഭജിക്കാൻ ശ്രമിച്ചു, കുർബാന തക്സ തിരുത്തി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു, തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സഭാ വിശ്വാസികൾ അസംബ്ലിയിൽ നിന്ന് ഇറങ്ങിപ്പോയത്.

എറണാകുളം-അങ്കമാലി അതിരൂപതയിൽ നിന്ന് പങ്കെടുക്കുന്ന മുഴുവൻ പ്രതിനിധികളും ഒപ്പിട്ട മുൻകൂർ നോട്ടീസ് മേജർ ആർച്ച് ബിഷപ്പിന് കൈമാറിയ ശേഷമായിരുന്നു പ്രതിഷേധം. ഏകീകൃത കുർബാനയടക്കമുള്ള വിഷയത്തിൽ കർദ്ദിനാളിനെതിരെ അതിരൂപതയിലെ വിശ്വാസികൾ നിലപാടെടുത്തിരുന്നു. സഭാ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിഷേധം ആർക്കി എപ്പിസ്‌കോപ്പൽ സമ്മേളനത്തിൽ നടക്കുന്നത്.

CRICKET
ഇന്ത്യക്ക് ആശങ്കയായി പരുക്ക്; കാൽമുട്ടിൽ പന്തേറു കൊണ്ട രോഹിത് ശർമ നിരീക്ഷണത്തിൽ
Also Read
user
Share This

Popular

KERALA
KERALA
മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് അഭിമാനം, പരിപാടിക്ക് ആരെ വിളിക്കണമെന്നത് അവരുടെ ഇഷ്ടം: രമേശ് ചെന്നിത്തല