നാഷണൽ ഹൈവേ ജോലികൾ നടക്കുന്നത് മുഹമ്മദ് റിയാസിൻ്റെ മാത്രം അറിവിലെന്ന് അൻവർ കുറ്റപ്പെടുത്തി. പരാതിക്കാരെ റിയാസിൻ്റെ ഗുണ്ടകൾ ഭയപ്പെടുത്തുന്നു
കിഫ്ബി പാലങ്ങൾക്ക് ടോൾ കൊണ്ടുവരുന്നെന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് പി.വി. അൻവർ. നാഷണൽ ഹൈവേ ജോലികൾ നടക്കുന്നത് മുഹമ്മദ് റിയാസിൻ്റെ മാത്രം അറിവിലെന്ന് അൻവർ കുറ്റപ്പെടുത്തി. പരാതിക്കാരെ റിയാസിൻ്റെ ഗുണ്ടകൾ ഭയപ്പെടുത്തുന്നു. വന്യമൃഗ ശല്യം രൂക്ഷമാകുമ്പോൾ പാട്ടു പാടുന്ന വനം മന്ത്രിയാണ് സംസ്ഥാനത്തുള്ളത്. സർക്കാരിൻറെ ഭരണവിരുദ്ധ നിലപാടുകൾക്കെതിരെ ജനങ്ങൾ അടുത്ത ഉപതെരഞ്ഞെടുപ്പിൽ വിധി എഴുതുമെന്നും അൻവർ പറഞ്ഞു.
ALSO READ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജൻ തുടരും; 50 അംഗ ജില്ലാ കമ്മിറ്റിയിൽ 11 പുതുമുഖങ്ങൾ
എലപ്പുള്ളി മദ്യകമ്പനി വിവാദത്തിൽ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ധാർഷ്ട്യത്തോടെ പെരുമാറുന്നുവെന്ന് അൻവർ പറഞ്ഞു. പിണറായിസത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാൻ ഉള്ള പോരാട്ടം ആരംഭിച്ചു കഴിഞ്ഞു. മനുഷ്യത്വമായ വിരുദ്ധമായ നിലപാടുകളാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നും അൻവർ പറഞ്ഞു. പൂർണമായും ജനങ്ങളുടെ കുടിവെള്ളം മുട്ടിയാൽ പോലും ബ്രൂവറിയുമായി മുന്നോട്ടുപോകും എന്നാണ് സർക്കാർ നിലപാട്. കോർപറേറ്റുകൾക്ക് വേണ്ടി എന്ത് പദ്ധതിയും നടപ്പിലാക്കും. ഇതേ അവസ്ഥ കുറച്ച് നാളുകൾക്ക് മുൻപ് പശ്ചിമ ബംഗാളിൽ ഉണ്ടായിരുന്നു. എക്സൈസ് മന്ത്രി ജനങ്ങളെ കളിയാക്കുന്നു. ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ പ്രതികരണം ഹാ ഹാ ഹായെന്നാണെന്നും അൻവർ പറഞ്ഞു.