കൗൺസിലർ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെക്കില്ലെന്നും അതേസമയം നഗരസഭാ ചെയർമാൻ്റെ രാജി ആവശ്യപ്പെടുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
കൂത്താട്ടുകുളം നഗരസഭാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കൗൺസിലർ കലാ രാജു എത്തി. കഴിഞ്ഞ കൗൺസിലിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സിപിഎം കൗൺസിലറെ പാർട്ടി അംഗങ്ങൾ വാഹനത്തിൽ തട്ടിക്കൊണ്ടുപോയത്. കൗൺസിലർ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെക്കില്ലെന്നും അതേസമയം നഗരസഭാ ചെയർമാൻ്റെ രാജി ആവശ്യപ്പെടുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
അക്രമത്തിന് ശേഷവും സിപിഎം തന്നെ നിരന്തരം വേട്ടയാടിയെന്നും നീതി കിട്ടാത്ത പ്രസ്ഥാനത്തിനൊപ്പം നിൽക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും കലാ രാജു പറഞ്ഞു. "കൗൺസിലർ സ്ഥാനം രാജിവെക്കില്ല. ന്യായമായ അവകാശങ്ങൾക്ക് വേണ്ടി നിലനിൽക്കും. സിപിഎമ്മിൽ നിന്ന് രാജിവെക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരു അബലയായ സ്ത്രീയെ ആക്രമിക്കുന്നതും വസ്ത്രങ്ങൾ വലിച്ചുകീറുന്നതും അംഗീകരിക്കാനാകില്ല," കലാ രാജു പറഞ്ഞു.
"അന്നത്തെ ശരീരത്തിൽ ചതവേറ്റിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ചതിനാൽ ഇപ്പോഴും ശബ്ദത്തിന് പ്രശ്നമുണ്ട്. മാത്യു കുഴൽനാടന് ഒപ്പം മാധ്യമങ്ങളെ കാണും. യുഡിഎഫ് ഒരുക്കിയ തിരക്കഥ എന്നത് വസ്തുതാരഹിതം. ഇതിനു മറുപടി നൽകാനാണ് മാധ്യമങ്ങളെ കാണുന്നത്. യുഡിഎഫിനൊപ്പം നിൽക്കണം എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ജില്ലാ സമ്മേളനത്തിലെ കൈയ്യടി ശരിയാണോ എന്ന് പാർട്ടി പരിശോധിക്കണം," കലാരാജു മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: