fbwpx
'കരിമണൽ ഖനന വിരുദ്ധ സമരം ഇനി ഡിഎംകെ ഏറ്റെടുക്കും'; പിന്തുണ പ്രഖ്യാപിച്ച് പി.വി. അൻവർ
logo

ന്യൂസ് ഡെസ്ക്

Last Updated : 10 Oct, 2024 04:26 PM

സമരപ്പന്തലിൽ എത്താൻ കഴിഞ്ഞത് തന്നെ ഭാഗ്യമെന്നും കരിമണൽ വിരുദ്ധ സമരം ആദ്യം ഏറ്റെടുക്കേണ്ടത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. എന്നാൽ അവർ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഇപ്പോൾ നിലകൊള്ളുന്നത്.

KERALA



തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവിരുദ്ധ സമരത്തിന് ഐക്യദാർഢ്യവുമായി പി.വി. അൻവർ എംഎൽഎ. ഖനനവുമായി ബന്ധപ്പെട്ട് പല തവണ സിപിഎം നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. തോട്ടപ്പള്ളി സന്ദർശിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ പാർട്ടി തടഞ്ഞെന്നും ഇപ്പോൾ അങ്ങോട്ട് പോകേണ്ട എന്നായിരുന്നു പാർട്ടി നിർദേശമെന്നും അൻവർ പറഞ്ഞു. കരിമണൽഖനന വിരുദ്ധ സമരം തൻ്റെ സംഘടന ഏറ്റെടുക്കുമെന്നും അൻവർ പ്രഖ്യാപിച്ചു.

സമരപ്പന്തലിൽ എത്താൻ കഴിഞ്ഞത് തന്നെ ഭാഗ്യമെന്നും ഇതിന് മുൻപ് ഇവിടെ എത്തുന്നതിനെ നേതൃത്വം വിലക്കിയിരുന്നെന്നും പി.വി. അൻവർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് വലിയ ആശ്വാസമാണ് കരിമണൽ ഖനനമെന്നാണ് സർക്കാർ നിലപാട്. ജനങ്ങളുടെ ബുദ്ധിമുട്ടിനെ കുറിച്ച് പാർട്ടി പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് ഇങ്ങോട്ടുള്ള സന്ദർശനം വിലക്കി. 'വേണമെങ്കിൽ നിങ്ങൾ ഒഴിഞ്ഞു പോവുക, താമസിക്കാൻ മറ്റ് സ്ഥലങ്ങൾ അന്വേഷിക്കുക, ഞങ്ങൾക്ക് ജനങ്ങളോട് പ്രതിബദ്ധതയില്ല' ഇത്തരത്തിലാണ് ഭരണസംവിധാനത്തിൻ്റെ നിലപാടെന്നും പി.വി. അൻവർ ആരോപിച്ചു. അൻവറിൻ്റെ പുതിയ പ്രസ്ഥാനമായ ഡിഎംകെ വിഷയത്തിൽ ഊന്നൽ നൽകുമെന്നും ഇതിന് പരിഹാരം കാണുമെന്നും എംഎൽഎ വ്യക്തമാക്കി.

ALSO READ: 'ലീഗിലേക്ക് ക്ഷണിച്ചതില്‍ സന്തോഷം, സാഹചര്യം വന്നാല്‍ ആലോചിക്കാം'; പി.എം.എ സലാമിന് അന്‍വറിൻ്റെ മറുപടി

കരിമണൽ വിരുദ്ധ സമരം ആദ്യം ഏറ്റെടുക്കേണ്ടത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. എന്നാൽ അവർ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഇപ്പോൾ നിലകൊള്ളുന്നത്. ജനങ്ങളെ സഹായിക്കുന്നില്ലെന്ന് മാത്രമല്ല, സഹായിക്കാൻ വരുന്നവരെ വർഗ വഞ്ചകരും കുലം കുത്തികളുമായി പാർട്ടി മുദ്രകുത്തുന്നെന്നും അൻവർ ആരോപിച്ചു.

പാർട്ടിയുടെ നിലപാടുകൾ കൊണ്ട് അണികൾ വരെ എതിർ പാർട്ടിക്ക് വോട്ട് നൽകുകയാണ്. ഇത് കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള വിരോധം കൊണ്ടല്ല, മറിച്ച് നേതാക്കൾ എടുക്കുന്ന നിലപാടുകളോടുള്ള വിയോജിപ്പുകൊണ്ടാണ്. ജനങ്ങളുടെ വികാരങ്ങൾ കാണാൻ പാർട്ടിക്ക് കഴിയുന്നില്ല. മനുഷ്യത്വപരമായി പ്രശ്നം പരിഹരിക്കാൻ സർക്കാർ പരാജയപ്പെട്ടെന്നും ഇത് സംസ്ഥാന വ്യാപകമാക്കേണ്ട വിഷയമാണെന്നും അൻവർ അഭിപ്രായപ്പെട്ടു.

ALSO READ: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം വൈകും: കേരളം സമര്‍പ്പിച്ച ദുരിതാശ്വാസ സഹായ റിപ്പോര്‍ട്ട് മാനദണ്ഡത്തിന് അനുസൃതമല്ലെന്ന് കേന്ദ്രം


ഭരണപക്ഷത്തിൽ നിന്ന് നീതി കിട്ടാതെ വരുമ്പോൾ ജനങ്ങൾ സാധാരണയായി പ്രതിപക്ഷത്തെ സമീപിക്കും. എന്നാൽ കേരളത്തിൽ ഭരണ-പ്രതിപക്ഷം ഒരമ്മ പെറ്റ മക്കളാണെന്നും ആരെങ്കിലും ചോദ്യം ചെയ്താൽ ഇവർ അവരെ ഒരുമിച്ച് ചാപ്പ കുത്തുമെന്നും അൻവർ പറഞ്ഞു.



WORLD
ഗാസയില്‍ വെടിനിർത്തല്‍ യാഥാർഥ്യമായി? കരാറിലെത്തിയതായി ഇസ്രയേലും ഹമാസും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
Also Read
user
Share This

Popular

WORLD
KERALA
WORLD
ഗാസയില്‍ വെടിനിർത്തല്‍ യാഥാർഥ്യമായി? കരാറിലെത്തിയതായി ഇസ്രയേലും ഹമാസും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍