fbwpx
വിജിലൻസ് കേസ് രാഷ്ട്രീയപ്രേരിതം; രാഷ്ട്രീയമായും നിയമപരമായും നേരിടും: പി. വി. അൻവർ
logo

ന്യൂസ് ഡെസ്ക്

Posted : 22 Jan, 2025 02:36 PM

ആരു വിചാരിച്ചാലും ഭൂമിയിലെ കെട്ടിടം പൊളിച്ചു നീക്കാൻ കഴിയില്ല. കൂടുതൽ വിവരങ്ങൾ നാളെ പുറത്തു വിടാം, പി. വി. അൻവർ വ്യക്തമാക്കി

KERALA


അനധികൃതമായി പോക്കുവരവ് നടത്തി ഭൂമി സ്വന്തമാക്കിയെന്ന പാരതിയിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പി. വി. അൻവർ. വിജിലൻസ് കേസ് രാഷ്ട്രീയപ്രേരിതമാണെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പി. വി. അൻവർ പറഞ്ഞു. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു. കൊല്ലം സ്വദേശി നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തു. ഇതനുസരിച്ച് ആഭ്യന്തര അഡീഷണൽ സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.


ALSO READഅനധികൃതമായി ഭൂമി പോക്കുവരവ് നടത്തി സ്വന്തമാക്കി; പി. വി. അൻവറിനെതിരെ വിജിലൻസ് അന്വേഷണം



"ലേലത്തിൽ വച്ച ഭൂമിയാണ് താൻ ഏറ്റെടുത്തത്. കോടതി തന്ന അവകാശം അതുപോലെ നിലനിൽക്കുന്നു.ആരു വിചാരിച്ചാലും ഭൂമിയിലെ കെട്ടിടം പൊളിച്ചു നീക്കാൻ കഴിയില്ല. കൂടുതൽ വിവരങ്ങൾ നാളെ പുറത്തു വിടാം", പി. വി. അൻവർ വ്യക്തമാക്കി. സി. ജി. ഉണ്ണിയുടെ ആരോപണങ്ങളെ കുറിച്ച് അറിയില്ല. കേരളത്തിൽ താൻ കോഡിനേറ്റർ ആയ ടിഎംസി മാത്രമാണ്. മറ്റുള്ള കാര്യം ദേശീയ നേതൃത്വത്തോട് ചോദിക്കണമെന്നും പി. വി. അൻവർ പറഞ്ഞു.


ALSO READവിദൂഷകരുടെ വാഴ്ത്തു പാട്ടിൽ വീഴരുത്, അവരെക്കൊണ്ട് വിലാപകാവ്യം എഴുതിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്; മുഖ്യമന്ത്രിയോട് വി.ഡി . സതീശൻ



പാലക്കാട് ബ്രൂവറി വിഷയത്തിലും പി.വി. അൻവർ പ്രതികരിച്ചു. ബ്രൂവറി ഒരു കമ്പനിക്ക് മാത്രമെങ്ങനെയാണ് നൽകുക. നാടാകെ മയക്ക് മരുന്നാണ്. ആരാണ് ഇതിനെ എതിർക്കേണ്ടതെന്നും, എല്ലാത്തിൻ്റെയും പിന്നിൽ അഴിമതിയാണെന്നും പി. വി. അൻവർ വ്യക്തമാക്കി. മെക് സെവനിൽ കാന്തപുരത്തിൻ്റെ പരാമർശത്തിൽ മതത്തെ കുറിച്ച് പറയാൻ ഞാനില്ലെന്നായിരുന്നു അൻവറിൻ്റെ പ്രതികരണം. മതം മതവും, രാഷ്ട്രീയം രാഷ്ട്രീയവുമാണ് എന്നും അൻവർ പറഞ്ഞു.


NATIONAL
മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാറിന്റെ ജെഡിയു
Also Read
user
Share This

Popular

NATIONAL
WORLD
പുഷ്പക് എക്‌സ്പ്രസിൽ പുക കണ്ട് ഭയന്ന് പുറത്തേക്ക് ചാടി; മഹാരാഷ്ട്രയിൽ ട്രെയിനിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം