എം.ടി. വാസുദേവന്‍ നായരുടെ മകള്‍ അശ്വതിയെ ഫോണില്‍ വിളിച്ചാണ് രാഹുല്‍ ഗാന്ധി പിതാവിന്റെ ആരോഗ്യ വിവരം തിരക്കിയത്
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എം.ടി. വാസുദേവന്‍ നായരുടെ മകള്‍ അശ്വതിയെ ഫോണില്‍ വിളിച്ചാണ് രാഹുല്‍ ഗാന്ധി പിതാവിന്റെ ആരോഗ്യ വിവരം തിരക്കിയത്. എം.ടി എത്രയും വേഗം സുഖം പ്രാപിച്ച് പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരട്ടെ എന്നും രാഹുല്‍ ഗാന്ധി ആശംസകൾ നേർന്നു.
അതേസമയം, എം.ടിയെ എഴുത്തുകാരന്‍ എം.എന്‍. കാരശ്ശേരി സന്ദര്‍ശിച്ചു. എംടി വാസുദേവന്‍ നായരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് എം.എന്‍. കാരശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു. "അദ്ദേഹം ഐസിയുവിലാണ്, ഓര്‍മയുണ്ട്. പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷിയില്ല," എം.എന്‍. കാരശ്ശേരി പറഞ്ഞു.
ALSO READ: എം.ടി. വാസുദേവൻ നായരുടെ നില അതീവഗുരുതരം; ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ