രാജേന്ദ്ര വിശ്വനാഥ് അർലെകർ പുതിയ കേരള ഗവർണറായി ചുമതലയേൽക്കും.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റി. ബിഹാർ ഗവർണറയാണ് മാറ്റം. രാജേന്ദ്ര വിശ്വനാഥ് അർലെകർ പുതിയ കേരള ഗവർണറായി ചുമതലയേൽക്കും. സെപ്തംബര്‍ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്.
സർവകലാശാല വിസി നിയമനം മുതല്‍ വ്യത്യസ്ത വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ മാറ്റം. ഗവർണർ സംഘപരിവിറിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നായിരുന്നു സർക്കാരിന്‍റെ ആരോപണം. പുതിയ ഗവർണർ രാജേന്ദ്ര ആര്‍ലേകറും ആർഎസ്എസ് പശ്ചാത്തലമുള്ള വ്യക്തിയാണ്. ഗോവ നിയമസഭ സ്പീക്കറായും മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ആര്‍ലേകര്‍ ബിഹാർ ഗവര്‍ണറായി ചുമതലയേറ്റത്. ഹിമാചല്‍ പ്രദേശിന്റെ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.
മിസോറാം, ഒഡിഷ, മണിപ്പൂർ എന്നവിടങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചു. ഡോ. ഹരി ബാബു ഒഡിഷ ഗവർണറും ജനറല്‍ വിജയ് കുമാര്‍ സിങ് മിസോറാം ഗവര്‍ണറുമാകും.ഗോത്ര സംഘർഷങ്ങള്‍ തുടരുന്ന മണിപ്പൂരില്‍ അജയ് കുമാർ ഭല്ലയാണ് പുതിയ ഗവർണർ.