fbwpx
രഞ്ജി ട്രോഫി: സെമിയിൽ ഗുജറാത്തിനെ വെള്ളം കുടിപ്പിച്ച് കേരളം, കൂറ്റൻ ഒന്നാമിന്നിങ്സ് സ്കോർ
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Feb, 2025 12:02 PM

നേരത്തെ സച്ചിൻ ബേബി (69), സൽമാൻ നിസാർ (52), അക്ഷയ് ചന്ദ്രൻ (30), രോഹൻ കുന്നുമ്മൽ (30), ജലജ് സക്സേന (30) എന്നിവരും കേരളത്തിനായി തിളങ്ങിയിരുന്നു.

CRICKET


രഞ്ജി ട്രോഫിയിൽ നിർണായകമായ ഒന്നാം സെമി ഫൈനലിൽ ഗുജറാത്തിനെ വെള്ളം കുടിപ്പിച്ച് കേരളത്തിൻ്റെ പുലിക്കുട്ടികൾ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം മൂന്നാം ദിനം ആദ്യ സെഷനിൽ തന്നെ 457 റൺസിന് ഓൾഔട്ടായി.



341 പന്തിൽ പുറത്താകാതെ 177 റൺസെടുത്ത മുഹമ്മദ് അസ്ഹറുദീനാണ് കേരള ടീമിൻ്റെ രക്ഷകൻ. നേരത്തെ സച്ചിൻ ബേബി (69), സൽമാൻ നിസാർ (52), അക്ഷയ് ചന്ദ്രൻ (30), രോഹൻ കുന്നുമ്മൽ (30), ജലജ് സക്സേന (30) എന്നിവരും കേരളത്തിനായി തിളങ്ങിയിരുന്നു.



ഗുജറാത്തിൻ്റെ പേരുകേട്ട ബൌളിങ് നിരയ്ക്കെതിരെ കരുത്തുറ്റ ബാറ്റിങ് പ്രകടനമാണ് കേരള ടീം ഒന്നടങ്കം പുറത്തെടുത്തത്. പ്രതിരോധത്തിലൂന്നി 187 ഓവറുകൾ ബാറ്റു ചെയ്യാൻ കേരള താരങ്ങൾക്കായി. ഗുജറാത്തിനായി നാഗസ്വല്ല മൂന്ന് വിക്കറ്റും ചിന്തൻ ഗജ രണ്ടും വിക്കറ്റെടുത്തു. 


ALSO READ: രണ്ടാം ദിനം കൂറ്റൻ സ്കോറുമായി കേരളത്തിൻ്റെ കുതിപ്പ്, 149 റൺസുമായി പുറത്താകാതെ അസ്ഹറുദ്ദീൻ


നിർണായകമായ സെമി ഫൈനലിൽ ഇനി ശേഷിക്കുന്ന മൂന്ന് ദിവസത്തിനകം മത്സരഫലം എന്താകുമെന്ന ആകാംക്ഷയിലാണ് മലയാളികളായ ക്രിക്കറ്റ് ആരാധകർ. സമനിലയിലേക്ക് നീങ്ങുന്ന മത്സരത്തിൽ ഒന്നാമിന്നിങ്സ് ലീഡ് നേടാനായാൽ കേരളം ഫൈനലിലേക്ക് കടക്കും. ചരിത്രത്തിലെ ആദ്യ രഞ്ജി ട്രോഫി ഫൈനൽ എന്ന സ്വപ്നനേട്ടത്തിന് അരികിലാണ് കേരളം. മറുപടി ബാറ്റിങ് ആരംഭിച്ച ഗുജറാത്ത് 14.3 ഓവറിൽ 55/0 എന്ന നിലയിലാണ്.


KERALA
നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ല; അനധികൃത ഖനന ആരോപണങ്ങള്‍ തള്ളി ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി
Also Read
user
Share This

Popular

KERALA
KERALA
കെഎസ്ആര്‍ടിസി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പളം പിടിക്കും; നടപടി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍