സ്വന്തം തട്ടകത്തിൽ സുഖമായി ജീവിക്കുന്ന വ്യക്തിയാണ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെന്നും പ്രഫ. മുഹമ്മദ് സുലൈമാൻ ആക്ഷേപിച്ചു
പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങളെ ആക്ഷേപിച്ച് ഐഎൻഎൽ അഖിലേന്ത്യ അധ്യക്ഷൻ പ്രൊഫ. മുഹമ്മദ് സുലൈമാൻ. എൽഡിഎഫിൻ്റെ വയനാട് മാർച്ചിൽ പങ്കെടുത്ത ശേഷം ന്യൂസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാദിഖലി തങ്ങൾ നേതാവാൻ യോഗ്യനല്ല, ഒരു വീക്ഷണവും ഇല്ലാത്ത വ്യക്തിയാണ്. സ്ഥാനത്ത് ഇരിക്കാൻ അൺഫിറ്റാണ്. മതവും രാഷ്ട്രീയവും കുട്ടിക്കലർത്തുന്നു. മുസ്ലീം ലീഗിൽ അംഗത്വം എടുത്താൽ സ്വർഗത്തിൽ പോകാമെന്ന് സർട്ടിഫിക്കറ്റ് നൽകുന്നു. പാണക്കാട്ടിൽ നിന്ന് പുറത്ത് പോകുന്നില്ല. സ്വന്തം തട്ടകത്തിൽ സുഖമായി ജീവിക്കുന്ന വ്യക്തിയാണ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെന്നും പ്രൊഫ. മുഹമ്മദ് സുലൈമാൻ ആക്ഷേപിച്ചു.
ALSO READ: വിദ്വേഷ പരാമർശക്കേസ്: റിമാൻഡിൽ ആയ പി.സി. ജോർജ് ആശുപത്രിയിൽ തുടരുന്നു
എൽഡിഎഫിൻ്റെ ഭാഗമാണ് ഐഎൻഎൽ. പാർട്ടിക്ക് മന്ത്രിസ്ഥാനം നൽകണോ എന്ന് തീരുമാനിക്കേണ്ടത് എൽഡിഎഫാണ്. രണ്ടരവർഷം മന്ത്രിസ്ഥാനം നൽകി. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും പ്രൊഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു.