fbwpx
മഹാശിവരാത്രി ആഘോഷത്തിന് ഒരുങ്ങി ആലുവ മണപ്പുറം
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Feb, 2025 08:48 AM

ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോയും റെയിൽവേയും കെഎസ്ആർടിസിയും രാത്രി സ്പെഷൽ സർവീസ് നടത്തും

KERALA


മഹാശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ഇന്ന് ആലുവ മണപ്പുറത്ത് ബലിതർപ്പണം നടക്കും. പിതൃകർമങ്ങൾക്കായി ജനലക്ഷങ്ങൾ എത്തുന്ന ആലുവയിൽ പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ഏഴു ലക്ഷത്തോളം പേർ ഇത്തവണ ബലിതർപ്പണത്തിനു എത്തുമെന്നാണ് ക്ഷേത്രഭാരവാഹികൾ പ്രതീക്ഷിക്കുന്നത്.



കുംഭത്തിലെ അമാവാസിയായ നാളെയും ഭക്തജന പ്രവാഹം തുടരും. ഇന്ന്‌ രാവിലെ 8.30 മുതൽ നടക്കുന്നതു കുംഭത്തിലെ വാവുബലിയാണ് നടക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും ആയി പ്രത്യേക കടവുകളും ഒരുക്കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം വിലയിരുത്തിയിട്ടുണ്ട്.


ALSO READവെഞ്ഞാറമൂട് കൂട്ടക്കൊല: കട്ടിലിൽ നിന്ന് വീണ് തല തറയിലിടിച്ചെന്ന് പ്രതി അഫാന്‍റെ അമ്മയുടെ മൊഴി



ക്ഷേത്രകർമങ്ങൾക്കു മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.116 ബലിത്തറകളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. ബലിതർപ്പണത്തിനു 75 രൂപയാണ് നിരക്ക്. കൂടാതെ ഭക്തജനങ്ങൾക്കു 2 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 4 മുതൽ നാളെ 2 വരെ ആലുവയിൽ ദേശീയപാതയിലടക്കം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.


റൂറൽ എസ്‌പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 12 ഡിവൈഎസ്പിമാരും 30 ഇൻസ്പെക്ടർമാരും ഉൾപ്പെടെ 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്. ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോയും റെയിൽവേയും കെഎസ്ആർടിസിയും രാത്രി സ്പെഷ്യൽ സർവീസ് നടത്തും.

CRICKET
ഒന്നൊന്നര സെഞ്ചുറിയുമായി ഡാനിഷ്-കരുണ്‍ സഖ്യം; കേരളത്തിനെതിരെ നിലയുറപ്പിച്ച് വിദര്‍ഭ
Also Read
user
Share This

Popular

NATIONAL
WORLD
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല; ത്രിഭാഷ നയത്തിനെതിരെ ടിവികെ പോരാടും; പാര്‍ട്ടിയുടെ ഒന്നാം വാര്‍ഷികത്തില്‍ വിജയ്