കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ട്രെയ്‌ലറിന് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്
സല്‍മാന്‍ ഖാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സിക്കന്ദര്‍. എ ആര്‍ മുരഗദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. രശ്മികയും സല്‍മാനും തമ്മിലുള്ള പ്രായ വ്യത്യാസത്തെ കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. അതിനിപ്പോള്‍ സല്‍മാന്‍ ഖാന്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.
''ഞാനും ചിത്രത്തിലെ നായികയും തമ്മില്‍ 31-വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെന്ന് പലരും പറയുന്നു. നായികയ്ക്കോ അവരുടെ പിതാവിനോ പ്രശ്നമില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്നം?. രശ്മിക വിവാഹം കഴിച്ച് ഒരു മകളുണ്ടാകുകയും അവള്‍ വലിയ താരമാകുകയും ചെയ്താല്‍ ഞാന്‍ അവള്‍ക്കൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിക്കും. അമ്മയുടെ അനുവാദം വാങ്ങിയിട്ടായിരിക്കും ഇത് ചെയ്യുക.' സല്‍മാന്‍ ഖാന്‍ പറഞ്ഞു.
ALSO READ: പേടിപ്പിക്കാന്‍ ഇനി പ്രണവ് മോഹന്‍ലാലും; രാഹുല്‍ സദാശിവന്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ട്രെയ്‌ലറിന് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതേസമയം രണ്ട് മണിക്കൂര്‍ 20 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് സൂചന. ഇത് രണ്ടാം തവണയാണ് ഒരു സല്‍മാന്‍ ഖാന്‍ ചിത്രം ഞായറാഴ്ച്ച തിയേറ്ററിലെത്തുന്നത്. ഈദ് റിലീസായി മാര്‍ച്ച് 30നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
സല്‍മാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബര്‍, കാജല്‍ അഗര്‍വാള്‍ എന്നിവരടങ്ങിയ താരനിര സിക്കന്ദറില്‍ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്വാലയുടെ സാജിദ് നദിയാദ്വാല ഗ്രാന്റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സല്‍മാന്‍ ഖാന്റെ ഇന്‍ട്രൊ സീനാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധായകനായ എ ആര്‍ മുരുഗദോസ് പറഞ്ഞിരുന്നു.