fbwpx
കോഴിക്കോട് പൂട്ടിക്കിടന്ന വീട്ടില്‍ 14 കിലോ ചന്ദനം; വീട്ടുടമയ്‌ക്കെതിരെ കേസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Oct, 2024 04:52 PM

പനങ്ങാട് ഷാഫിഖിൻ്റെ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം കണ്ടെത്തിയത്.

KERALA


അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം പിടികൂടി. കോഴിക്കോട് വനം വിജിലൻസ് വിഭാഗമാണ് പിടികൂടിയത്. കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡിവിഷന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. 14 കിലോഗ്രാമോളം ചന്ദനമാണ് പിടികൂടിയത്. പനങ്ങാട് ഷാഫിഖിൻ്റെ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം കണ്ടെത്തിയത്.

ALSO READ: വയനാട്ടിൽ 20 വര്‍ഷം പഴക്കമുള്ള ചന്ദനമരം മോഷണം പോയി


വീട്ടുടമക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് തുടരന്വേഷണത്തിനായി കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ വ്യക്തമാക്കി.

ALSO READ: വിരമിച്ച ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ പുനർനിയമിക്കാന്‍ റെയിൽവേ; തീരുമാനം യുവജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഡിവൈഎഫ്ഐ

Also Read
user
Share This

Popular

KERALA
WORLD
ഉമ തോമസിന് പരുക്കേറ്റ സംഭവം: മൃദം​ഗ വിഷൻ ഉടമ നി​ഗോഷ് കുമാർ അറസ്റ്റിൽ