കെ. സുരേന്ദ്രനും കേരളത്തിൻ്റെ ചുമതലയുള്ള പ്രകാശ് ജാവ് ദേക്കറും ഇന്ന് കൂടിക്കാഴ്ച നടത്തും
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ചൂടി പിടിച്ച ചർച്ചയ്ക്ക് വഴിയൊരുക്കി സന്ദീപ് വാര്യർ വിഷയം. ഇതേതുടർന്ന് പാലക്കാട് ബിജെപിയിൽ തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ് നേതൃത്വം. കെ. സുരേന്ദ്രനും കേരളത്തിൻ്റെ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കറും ഇന്ന് കൂടിക്കാഴ്ച നടത്തും. സന്ദീപിനെതിരെ സംഘടനാ നടപടി വേണമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.
എന്നാൽ തൻ്റെ നിലപാടിൽ മാറ്റമില്ലെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി. പാലക്കാട്ടെ മാത്രമല്ല മറ്റിടങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനില്ലെന്നതിൽ ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ആർഎസ്എസ് നേതാവ് ജയകുമാറും ശിവശങ്കറും വന്നത് ചർച്ചകൾക്കല്ല സൗഹൃദ സന്ദർശനമാത്രമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. മറ്റൊന്നും പ്രതികരിക്കാനില്ലന്ന് പറഞ്ഞ സന്ദിപ് വാര്യർ പാലക്കാട് ചെത്തല്ലൂരിലെ വീട്ടിൽ നിന്നും എറണാകുളത്തേക്ക് യാത്ര തിരിച്ചു.
ALSO READ: വിവാദങ്ങളൊഴിയാതെ ബിജെപി നേതൃത്വം; സന്ദീപ് വാര്യരും ശോഭ സുരേന്ദ്രനും വിമത ശബ്ദമുയർത്തുമ്പോൾ
സന്ദീപ് വാര്യരുടെ ആരോപണങ്ങളിൽ പാലക്കാട് ബിജെപി പ്രതിരോധത്തിലാണ്.അതേസമയം വാര്യരെ അനുനയിപ്പിക്കാൻ ആർഎസ്എസിൻ്റെയടക്കം ഇടപെടലുകളും തുടരുകയാണ്. കൊടകര കുഴൽപ്പണ കേസിലെ തിരൂർ സതീശിൻ്റെ വെളിപ്പെടുത്തലും ബിജെപിയുടെ പ്രചരണത്തിന് കരിനിഴൽ വീഴ്ത്തുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ചേലക്കരയിൽ മേൽക്കൈ നേടാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.
മുൻനിര നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മണ്ഡലം നിലനിർത്താനുറച്ചാണ് എൽഡിഎഫിന്റെയും പ്രവർത്തനം. കൂടാതെ വയനാട്ടിലെ പ്രചാരണത്തിന് ശേഷം പ്രിയങ്ക ഇന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെത്തും. എൽഡിഎഫ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മണ്ഡലത്തിലെത്തും. അതോടൊപ്പം വാഹന പ്രചരണമടക്കം നടത്തി ബിജെപിയും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകുകയാണ്.
ALSO READ: ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യംവച്ച് ബിജെപി; ആശങ്കയോടെ എൽഡിഎഫ്, യുഡിഎഫ് ക്യാമ്പുകൾ
പാലക്കാട് തെരഞ്ഞെടുപ്പ് തിയ്യതി മാറ്റിയെങ്കിലും പ്രചരണത്തിൽ നേരത്തെ നിശ്ചയിച്ച പരിപാടികളിൽ ഒരു വ്യത്യാസവുമില്ലെന്നാണ് മുന്നണികളുടേയും സ്ഥാനാർഥികളുടേയും പ്രവർത്തനത്തിൽ നിന്നും വ്യക്തമാകുന്നത്. ബിജെപി നേതാവ് സന്ദീപ് വാര്യർ ഉന്നയിച്ച ആരോപണങ്ങൾ സജീവ ചർച്ചയാകുന്ന മണ്ഡലത്തിൽ എൽഡിഎഫിനെയും യുഡിഎഫിനെയും പ്രതിരോധിക്കാൻ ബിജെപി കൂടുതൽ സമയം കാണേണ്ടിവരും.
വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വയനാട് ലോകസഭ മണ്ഡലത്തിൽ മുന്നണികൾ പ്രചരണം ശക്തമാക്കി .എൽഡിഎഫ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മണ്ഡലത്തിലെത്തും. വാഹന പ്രചാരണം അടക്കം നടത്തി ബിജെപിയും പ്രചാരണ രംഗത്ത് സജീവമാകുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമായതോടെ ചേലക്കര പിടിക്കാനുറച്ചുള്ള നീക്കത്തിലാണ് യുഡിഎഫ്. മുൻനിര നേതാക്കൾ ക്യാമ്പ് ചെയ്താണ് യുഡിഎഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. യുഡിഎഫ് ക്യാമ്പ് സജീവമായതോടെ മണ്ഡലം നിലനിർത്താനുറച്ചാണ് എൽഡിഎഫ് പ്രവർത്തനം. കൊടകര കുഴൽപ്പണ കേസ് ചർച്ച ആയെങ്കിലും ദോഷം ചെയ്യില്ലെന്നാണ് ബിജെപി ക്യാമ്പിൻ്റെ കണക്കുകൂട്ടൽ.