fbwpx
സ്കൂളുകളില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍, സ്കൂള്‍ മാനേജ്മെൻ്റിനും പ്രിൻസിപ്പലിനും ഉത്തരവാദിത്തമുണ്ട്: സുപ്രീം കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Sep, 2024 02:01 PM

ഇതുമായി ബന്ധപ്പെട്ട് 2021 കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ നടപ്പാക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് സുപ്രീം കോടതി നിർദേശം നൽകി

NATIONAL



സ്കൂളിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കേന്ദ്രത്തിൻ്റെ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതിയുടെ നിർദ്ദേശം. സ്കൂളുകളില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ സ്കൂള്‍ മാനേജ്മെൻ്റിനും പ്രിൻസിപ്പലിനും ഉത്തരവാദിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ട് 2021 കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ നടപ്പാക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് സുപ്രീം കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ കോടിശ്വർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

മഹാരാഷ്ട്രയിലെ ബദ്‌ലാപൂർ ഉൾപ്പെടെയുള്ള ചില സ്‌കൂളുകളിൽ അടുത്തിടെ നടന്ന ലൈംഗികാതിക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കേന്ദ്രത്തിൻ്റെ മാർഗനിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബച്ച്പൻ ബച്ചാവോ ആന്ദോളൻ നൽകിയ പൊതുഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. മാർഗനിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങളൂം കേന്ദ്രഭരണ പ്രദേശങ്ങളും എടുക്കുന്ന പ്രവർത്തനങ്ങൾ ഏകോപിക്കാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.

ALSO READ: നിങ്ങളുടെ അജണ്ടയിലേക്ക് കോടതിയെ വലിച്ചിഴക്കരുത്; ബാലാവകാശ കമ്മീഷനോട് സുപ്രീം കോടതി

സ്കൂളുകളിലെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ മാർഗനിർദേശങ്ങൾ നടപ്പാക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഹർജിയിൽ ബച്ച്പൻ ബച്ചാവോ ആന്ദോളൻ ആവശ്യപ്പെട്ടത്. ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം, ദുരുപയോഗം, അക്രമം, എന്നിവയിൽ നിന്ന് കുട്ടികളെ സുരക്ഷിതമാക്കാൻ സ്‌കൂളുകൾക്കും സർക്കാരിനും തുല്യ ഉത്തരവാദിത്തമാണ് കേന്ദ്രത്തിന്റെ മാനദണ്ഡങ്ങളിൽ പറയുന്നതെന്നും എന്നും ഹർജിയിൽ പറയുന്നു. മധ്യപ്രദേശ്, പഞ്ചാബ്, മിസോറാം ജമ്മു കശ്മീർ, ദാമൻ ദിയു, ദാദ്ര നഗർ ഹവേലി എന്നിവയുൾപ്പെടെ ഏതാനും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മാത്രമാണ് നിലവിൽ മാർഗനിർദേശങ്ങൾ നടപ്പിക്കിയിട്ടുള്ളു എന്നും ഹർജിയിൽ പറയുന്നു.

സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന് 2021 ഒക്ടോബറിലാണ് സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ കേന്ദ്രം പുറത്തിറക്കിയത്. ഇത് പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കാനും, സ്കൂളുകളുടെ അംഗീകാരം പോലും നഷ്ടമാക്കുക തുടങ്ങിയ ശിക്ഷകളും നിർദ്ദേശിച്ചിരുന്നു. ഒക്‌ടോബർ ഒന്നിന് ഈ മാർഗനിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകുകയും ചെയ്തിരുന്നു.

KERALA
വീടിന് മുന്നിൽ വച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; നോവായി കൃഷ്‌ണേന്ദു
Also Read
user
Share This

Popular

KERALA
NATIONAL
വീടിന് മുന്നിൽ വച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; നോവായി കൃഷ്‌ണേന്ദു