fbwpx
IMPACT:റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെട്ട രണ്ടാം സംഘം മെറിനോസ്കിയില്‍; ചിത്രങ്ങള്‍ ന്യൂസ് മലയാളത്തിന്
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Sep, 2024 10:52 PM

ബഹ്‌മത്തില്‍ നിന്നും പട്ടാള വണ്ടിയിലാണ് ഇവരെ ഷെൽട്ടർ ക്യാമ്പിലേക്ക് എത്തിച്ചത്

KERALA


റഷ്യയിൽ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികള്‍ ഉൾപ്പെടുന്ന രണ്ടാം സംഘവും മെറിനോസ്കിയിലെത്തി.ബഹ്‌മത്തില്‍ നിന്നും പട്ടാള വണ്ടിയിലാണ് ഇവരെ ഷെൽട്ടർ ക്യാമ്പിലേക്ക് എത്തിച്ചത്.
മൂന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയാതായി റഷ്യൻ ഗവൺമെന്‍റ് അറിയിച്ചു. ഏഴു പേരടങ്ങുന്ന സംഘം സുരക്ഷിതരായിരിക്കുന്ന ചിത്രം ന്യൂസ് മലയാളത്തിന് ലഭിച്ചു. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയും റഷ്യന്‍ സര്‍ക്കാരും ഊര്‍ജിതമാക്കി. റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായി മലയാളികൾ കുടുങ്ങികിടക്കുന്നെന്ന ന്യൂസ് മലയാളം വാർത്തക്ക് പിന്നാലെയാണ് ഇന്ത്യൻ എംബസിയും റഷ്യൻ ഗവൺമെൻ്റും മോചനത്തിനായുള്ള നടപടികൾ ആരംഭിച്ചത്.

തൃശൂർ കൊരട്ടി സ്വദേശി സന്തോഷ് ഷൺമുഖൻ, എറണാകുളം കുറുമ്പശേരി സ്വദേശി റെനിൽ തോമസ്, കൊല്ലം മേയനൂർ സ്വദേശി സിബി എന്നിവരടങ്ങുന്ന സംഘത്തെയാണ് യുദ്ധമുഖത്ത് നിന്നും മോസ്കോയിലെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിച്ചത്.കുട്ടനെല്ലൂർ സ്വദേശി ബിനിൽ, മണലൂർ സ്വദേശി ജെയ്ൻ എന്നിവരെ സൈന്യത്തില്‍ നിന്ന് വിടുതല്‍ ലഭിച്ചതിന്‍റെ രേഖകള്‍ ലഭിച്ചതിന് ശേഷം എത്രയും വേഗം നാട്ടിലെത്തിക്കും.

ALSO READ : IMPACT: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന ഇന്ത്യക്കാരെ മോചിപ്പിക്കുന്നു; നടപടികള്‍ ആരംഭിച്ച് ഇന്ത്യന്‍ എംബസിയും റഷ്യന്‍ സര്‍ക്കാരും

തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-യുക്രെയ്ൻ അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. തൃശൂർ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ മൃതദേഹം റഷ്യയിലെ റോസ്തോവിൽ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്തിരുന്നു. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ALSO READ : റഷ്യൻ കൂലിപ്പടയില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിയെന്ന വാര്‍ത്ത ആദ്യം പുറത്തെത്തിച്ചത് ന്യൂസ് മലയാളം; നാള്‍വഴികള്‍

ഏജന്‍റ് മുഖേന ടൂറിസ്റ്റ് വിസയിൽ എത്തിയതിന് ശേഷമാണ് ഇവർക്ക് റഷ്യൻ പൗരത്വം എടുക്കണമെന്നും സൈന്യത്തിൽ ചേരണമെന്നും മനസിലായത്. ഇക്കാര്യങ്ങൾ നാട്ടിലറിയാതിരിക്കാൻ പലരും രഹസ്യമായി സൂക്ഷിച്ചെങ്കിലും സന്ദീപിന്റെ മരണ വാർത്തയോടെ പ്രശ്നങ്ങൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പിന്നാലെ ഇവരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങൾ രംഗത്തെത്തുകയായിരുന്നു.


KERALA
സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം: റോളില്ലാതെ സംസ്ഥാന സെക്രട്ടറി, നിറഞ്ഞ് നിന്ന് പിണറായി, ക്ഷണം കിട്ടാതെ ജി. സുധാകരന്‍
Also Read
user
Share This

Popular

KERALA
KERALA
പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ ഒരു കുട്ടി മരിച്ചു; മൂന്ന് കുട്ടികളുടെ നില അതീവ ഗുരുതരം