അവരവർക്കു മുറിപ്പെടുംവരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്...
അതിക്രമം നേരിട്ടാൽ എത്രകാലം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അത് അതിക്രമം അല്ലാതാകുകയില്ലെന്ന് എഴുത്തുകാരി കെ.ആർ. മീര. അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ വാലിഡ് അല്ലാതാകാൻ ഒടിപി അല്ല, സ്ത്രീയുടെ പൗരാവകാശങ്ങളെന്നും കെ.ആർ. മീര ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ, അവരുടെ വസ്ത്രസ്വാതന്ത്രം, ആണ്‍നോട്ടം എന്നിവ സംബന്ധിച്ച് കേരളീയ സമൂഹത്തിൽ ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് എഴുത്തുകാരിയുടെ പ്രതികരണം.
Also Read: പത്തനംതിട്ട പീഡനകേസ്: ആറ് പേർ കൂടി അറസ്റ്റിൽ, അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും
കെ.ആർ. മീരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരു അതിക്രമം നേരിട്ടാൽ, ഒരു വർഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടു വർഷം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല. അതു കുറ്റകൃത്യം അല്ലാതാകുകയില്ല.
അവരവർക്കു മുറിപ്പെടുംവരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്. അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ valid അല്ലാതാകാൻ OTP അല്ല, സ്ത്രീയുടെ പൗരാവകാശങ്ങൾ.