fbwpx
'എത്ര കാലം ഇവർ വഞ്ചിക്കും?' NEET റദ്ദാക്കുമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലെ ജനങ്ങളെ ഡിഎംകെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വിജയ്
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Jan, 2025 11:09 PM

വ്യാജ വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഡിഎംകെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്...

NATIONAL


നീറ്റ് പരീക്ഷാ വിഷയത്തിൽ ഡിഎംകെ, സംസ്ഥാനത്ത് വ്യാജപ്രചരണം നടത്തിയെന്ന് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. വ്യാജ വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഡിഎംകെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നീറ്റ് വിഷയമാണ് അതിന് ഉദാഹരണമെന്നും വിജയ് എക്സിൽ കുറിച്ചു.


അധികാരത്തിൽ എത്തിയാൽ നീറ്റ് പരീക്ഷ റദ്ദാക്കുമെന്നായിരുന്നു 2021 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡിഎംകെയുടെ വാഗ്ദാനം. എന്നാൽ നീറ്റ് പരീക്ഷ റദ്ദാക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണ്. സംസ്ഥാന സർക്കാരിന് പരീക്ഷ റദ്ദാക്കാനുള്ള അധികാരമുണ്ടെന്ന് പറഞ്ഞ് വോട്ട് പിടിക്കുന്നതിലൂടെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു ഡിഎംകെയെന്നും വിജയ് ആരോപിച്ചു.




വിജയ്‌യുടെ എക്സ് പോസ്റ്റിന്റെ പൂർണരൂപം:

എത്ര കാലം ഇവർ വഞ്ചിക്കും?

എത്തനൈ കാലം താൻ... എന്ന ഗാനത്തിന്റെ വരികൾ ഇന്നത്തെ തമിഴ്‌നാടിന്റെ സാഹചര്യത്തിന് വളരെ യോജിച്ചതാണ്. തെരഞ്ഞെടുപ്പ് സമയത്ത് വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വിശ്വസിപ്പിച്ച് വഞ്ചിക്കുക, തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം വീണ്ടും ജനങ്ങളെ വഞ്ചിക്കുക എന്നതാണ് തമിഴ്‌നാട്ടിലെ ഭരണാധികാരികളുടെ ലക്ഷ്യം. ഇതിന് നിരവധി തെളിവുകൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടതാണ്.

2021 ലെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത്, ഞങ്ങൾ അധികാരത്തിൽ വന്നാൽ നീറ്റ് പരീക്ഷ നിശ്ചയമായും റദ്ദാക്കും, നീറ്റ് പരീക്ഷ റദ്ദാക്കാനുള്ള രഹസ്യം ഞങ്ങൾക്ക് അറിയാം എന്ന് പ്രചരിപ്പിച്ച് തമിഴ്‌നാട്ടിലെ ജനങ്ങളെ വിശ്വസിപ്പിച്ചവരാണ് ഇന്നത്തെ നമ്മുടെ ഭരണാധികാരികൾ. എന്നാൽ ഇപ്പോൾ നീറ്റ് പരീക്ഷ റദ്ദാക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന സർക്കാരിന് റദ്ദാക്കാൻ കഴിയില്ല എന്ന് പറഞ്ഞത് വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന പ്രവർത്തിയല്ലേ?

ഏത് കള്ളവും പറഞ്ഞ് ജനങ്ങളെ വഞ്ചിക്കാം എന്ന തമിഴ്നാട്ടിലെ ഭരണാധികാരികളുടെ സ്വപ്നം, ഇനി വരുന്ന കാലങ്ങളിൽ സഫലമാകില്ല.



KERALA
അൻവർ രാജി വയ്ക്കുമോ? നാളെ സ്പീക്കറെ കാണും, ശേഷം നിർണായക വാർത്താ സമ്മേളനം
Also Read
user
Share This

Popular

KERALA
KERALA
അൻവർ രാജി വയ്ക്കുമോ? നാളെ സ്പീക്കറെ കാണും, ശേഷം നിർണായക വാർത്താ സമ്മേളനം