അൽ മുക്താദിർ ഗ്രൂപ്പിനെതിരെ നടക്കുന്നത് കുപ്രചരണമാണെന്നും മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു
അൽ മുക്താദിർ ജ്വല്ലറിയുടെ ശാഖകളിൽ നടന്ന റെയ്‌ഡിൽ വിശദീകരണവുമായി ചെയർമാൻ ആൻഡ് സിഇഒ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം. ആദായനികുതി വകുപ്പ് പരിശോധനയെ സ്വാഗതം ചെയ്യുന്നു. എല്ലാ വ്യാപാര നിയമങ്ങളും പാലിച്ചുകൊണ്ടാണ് അൽ മുക്താദിർ ഗ്രൂപ്പ് ബിസിനസ് നടത്തുന്നതെന്നും മൻസൂർ അബ്ദുൽ സലാം അറിയിച്ചു. അൽ മുക്താദിർ ഗ്രൂപ്പിനെതിരെ നടക്കുന്നത് കുപ്രചരണമാണെന്നും പരിശോധന സംബന്ധിച്ച വിവരങ്ങൾ സർക്കാരിനും കോടതിക്കും സമർപ്പിക്കുമെന്നും ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.
Also Read: അൻവർ രാജി വയ്ക്കുമോ? നാളെ സ്പീക്കറെ കാണും, ശേഷം നിർണായക വാർത്താ സമ്മേളനം