fbwpx
മതേതരത്വം യൂറോപ്യൻ ആശയം, ഇന്ത്യയ്ക്കാവശ്യമില്ലെന്ന് തമിഴ്നാട് ഗവർണർ
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Sep, 2024 10:31 PM

ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയിൽ നിന്നു വന്ന നിരുത്തരവാദപരമായ പരാമർശമെന്നാണ് കോൺഗ്രസും മറ്റ് പാർട്ടികളും ഇതിനോട് പ്രതികരിച്ചത്

NATIONAL



മതേതരത്വത്തിൻ്റെ ഉത്ഭവത്തെയും അർത്ഥത്തെയും കുറിച്ച് തമിഴ്നാട് ഗവർണർ ആർഎൻ രവി നടത്തിയ പരാമർശം വിവാദമാകുന്നു. മതേതരത്വം ഇന്ത്യൻ ആശയമല്ല യൂറോപ്യൻ ആശയമാണെന്നും അത് ഇന്ത്യയിൽ ആവശ്യമില്ലെന്നുമായിരുന്നു ഗവർണറുടെ വിവാദ പരാമർശം. ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയിൽ നിന്നു വന്ന നിരുത്തരവാദപരമായ പരാമർശമെന്നാണ് കോൺഗ്രസും മറ്റ് പാർട്ടികളും ഇതിനോട് പ്രതികരിച്ചത്.

തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നടന്ന പൊതുപരിപാടിയിൽ വെച്ചായിരുന്നു പരാമർശം."ഈ രാജ്യത്തെ ആളുകൾ നിരവധി തവണ വഞ്ചിക്കപ്പെട്ടിട്ടുണ്ട്, അതിലൊന്നാണ് അവർ മതേതരത്വത്തിന് തെറ്റായ വ്യാഖ്യാനം നൽകാൻ ശ്രമിച്ചത്. മതേതരത്വം എന്താണ് അർത്ഥമാക്കുന്നത്? ഇന്ത്യ എങ്ങനെ ധർമ്മത്തിൽ നിന്ന് അകന്നുപോകും? മതേതരത്വം ഒരു യൂറോപ്യൻ സങ്കൽപ്പമാണ്, അത് അവിടെ മാത്രം നിൽക്കട്ടെ. ഇന്ത്യയിൽ മതേതരത്വത്തിൻ്റെ ആവശ്യമില്ല"- ഗവർണർ പറഞ്ഞു.
ഈ പരാമർശം ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും "ഭരണഘടനയ്ക്ക് അദ്ദേഹം വലിയ മൂല്യം നൽകുന്നില്ലെന്നാണ് ഇതിനർഥമെന്നും സിപിഎം നേതാവ് ബൃന്ദ കാരാട്ട് പ്രതികരിച്ചു.  ഇതനുസരിച്ച് ഭരണഘടനയും വിദേശ സങ്കൽപ്പമാണെന്ന് ഗവർണറുടെ അഭിപ്രായമാണെന്നാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന വ്യക്തമാക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.


Also Read: ഛത്തീസ്ഗഢിൽ ഇടിമിന്നലേറ്റ് ആറ് വിദ്യാർഥികൾ ഉൾപ്പെടെ 8 മരണം


ഗവർണറുടെ പരാമർശം ഭരണഘടനാ വിരുദ്ധമാണെന്നാണ് തമിഴ്‌നാട്ടിലെ വിരുദുനഗറിൽ നിന്നുള്ള കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞത്. "വിദേശ രാജ്യങ്ങളിൽ മതേതരത്വത്തിൻ്റെ ആശയം വ്യത്യസ്തമായിരിക്കാം. ഇന്ത്യയിൽ ഞങ്ങൾ മറ്റെല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, മറ്റെല്ലാ പാരമ്പര്യങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു, മറ്റെല്ലാ ആചാരങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു, ഇതാണ് ഇന്ത്യയിലെ മതേതരത്വത്തിൻ്റെ ആശയം," ടാഗോർ വ്യക്തമാക്കി.

KERALA
'നാശനഷ്ടങ്ങള്‍ തടയാൻ മുൻകരുതല്‍ സ്വീകരിച്ചില്ല!' നൃത്ത പരിപാടി നടത്തി കലൂർ സ്റ്റേഡിയം മോശമാക്കിയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്
Also Read
user
Share This

Popular

KERALA
NATIONAL
പത്തനംതിട്ട പീഡന കേസ്: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; അറസ്റ്റിലായവരുടെ എണ്ണം 20 ആയി