fbwpx
2025 ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് സിംഗപ്പൂരിന്റേത്; ഇന്ത്യ പട്ടികയിൽ 80-ാം സ്ഥാനത്ത്
logo

ന്യൂസ് ഡെസ്ക്

Posted : 08 Feb, 2025 05:31 PM

227 രാജ്യങ്ങളിൽ 193 രാജ്യങ്ങളിലേക്ക് വിസ രഹിത അല്ലെങ്കിൽ വിസ ഓൺ-അറൈവൽ ആക്‌സസ് നൽകുന്നതിനാലാണ് ഈ നേട്ടം കൈവന്നത്

WORLD


2025 ലെ ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന നേട്ടം സ്വന്തമാക്കി സിംഗപ്പൂർ പാസ്‌പോർട്ട്. 227 രാജ്യങ്ങളിൽ 193 രാജ്യങ്ങളിലേക്ക് വിസ രഹിത അല്ലെങ്കിൽ വിസ ഓൺ-അറൈവൽ ആക്‌സസ് നൽകുന്നതിനാലാണ് ഈ നേട്ടം കൈവന്നത്. 56 രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന ഇന്ത്യ പട്ടികയിൽ 80-ാം സ്ഥാനത്താണുള്ളത്. ഫ്രീ വിസ, വിസ-ഓണ്‍- അറൈവല്‍ ആക്‌സസ് തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പാസ്‌പോര്‍ട്ടുകളെ റാങ്ക് ചെയ്യുന്നത്.


ALSO READ: തുടർച്ചയായി ഭൂചലനങ്ങൾ; ഗ്രീക്ക് ഐലൻഡ് ആയ സാൻ്റോറിനിയിൽ അടിയന്തരാവസ്ഥ


ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കി 199 പാസ്‌പോർട്ടുകളാണ് ഹെൻലി & പാർട്ണർമാർ വിലയിരുത്തിയത്. പട്ടിക പ്രകാരം, ദക്ഷിണ കൊറിയയും ജപ്പാനും രണ്ടാം സ്ഥാനത്താണ്. ഈ രാജ്യങ്ങളുടെ പാസ്പ്പോർട്ടുപയോ​ഗിച്ച് 190 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകും. സ്പെയിൻ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ഫിൻലാൻഡ്, ഡെൻമാർക്ക് എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളാണ് മൂന്ന് സ്ഥാനം പങ്കിട്ടത്. ഈ രാജ്യങ്ങളുടെ പാസ്പ്പോർട്ടുപയോ​ഗിച്ച് മുൻകൂർ വിസ ആവശ്യമില്ലാതെ 187 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.

ഓസ്ട്രിയ. ഡെന്‍മാര്‍ക്ക്, അയര്‍ലന്റ്, ലക്‌സംബെര്‍ഗ്, നെതര്‍ലാന്റ്, നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് നാലാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷം 72 സ്ഥലങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പാസ്‌പോർട്ടാണ് എട്ടാം സ്ഥാനത്തുള്ളത്. 184 രാജ്യങ്ങളിലേക്കാണ് യുഎഇ പാസ്‌പോർട്ട് ഉപയോ​ഗിച്ച് യാത്രചെയ്യാനാവുക. 2015 ൽ 32-ാം സ്ഥാനത്തായിരുന്നു യുഎഇ.


ALSO READ: 'ആയുധനിർമാണത്തിനും നിരീക്ഷണ ഉപകരണങ്ങളുടെ വികാസത്തിനും എഐ ഉപയോഗിക്കാം'; നയങ്ങളിൽ മാറ്റം വരുത്തി ഗൂഗിൾ


83 രാജ്യങ്ങളിലേക്ക് പ്രവേശനം നൽകുന്ന ചൈന ഇത്തവണ 59-ാം സ്ഥാനത്താണ്. 2015-ൽ 94-ാം സ്ഥാനത്തായിരുന്ന ചൈന. അല്‍ജീരിയ, ഇക്വറ്റോറിയല്‍ ഗ്വിനിയ, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഇന്ത്യയോടൊപ്പം 80ാം സ്ഥാനത്താണ്. ലിസ്റ്റില്‍ ഏറ്റവും താഴെ നില്‍ക്കുന്നത് അഫ്ഗാനിസ്ഥാനാണ്. തൊട്ടുമുകളില്‍ സിറിയയും ഇറാഖുമാണുള്ളത്.

Also Read
user
Share This

Popular

KERALA
KERALA
നല്ല അവസരമായിരുന്നു, ആശമാരുടെ സമരം മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയോട് ഉന്നയിക്കാത്തത് ദൗര്‍ഭാഗ്യകരം: ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍